വാരണാസി : പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണ്ഡലമായ വാരണാസിയില്‍ കോവിഡ് വാക്സിന്‍ വിതരണത്തില്‍ വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. വാരണാസിയിലെ ആശുപത്രിയില്‍ കോവിഡ് വാക്സിന്‍ സൈക്കിളില്‍ എത്തിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. വാരണാസിയിലെ ചൗക്കഘട്ട് വനിതാ ആശുപത്രിയിലാണ് വ്യത്യസ്തമായ സംഭവം നടന്നത്.
ജീവനക്കാര്‍ കോവിഡ് വാക്സിന്‍ സൈക്കിളില്‍ എത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവം വിവാദമായതിനെ തുടര്‍ന്ന് വാരണാസി ചീഫ് മെഡിക്കല്‍ ഓഫീസര്‍ രംഗത്ത് വന്നിട്ടുണ്ട്. ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ വാനിന്റെ സഹായത്തോടെയാണ് വാക്സിന്‍ എത്തിച്ചതെന്നും വനിതാ ആശുപത്രിയില്‍ മാത്രമാണ് സൈക്കളില്‍ വാക്സിന്‍ എത്തിച്ചതെന്നുമാണ് വിശദീകരണം.