Saturday, May 10, 2025 1:39 pm

വരാപ്പുഴയില്‍ സ്ഫോടനമുണ്ടായ പടക്കശാലയില്‍ നടന്നിരുന്നത് അനധികൃത പടക്കനിര്‍മാണമെന്ന് പോലീസ് കണ്ടെത്തല്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വരാപ്പുഴയില്‍ സ്ഫോടനമുണ്ടായ പടക്കശാലയില്‍ നടന്നിരുന്നത് അനധികൃത പടക്കനിര്‍മാണമെന്ന് പോലീസ് കണ്ടെത്തല്‍. അസംസ്കൃത വസ്തുക്കള്‍ എത്തിച്ച് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു സ്ഫോടനം. ഉല്‍സവങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു നിര്‍മാണം. കേസില്‍ റിമാന്‍ഡിലുള്ള രണ്ട് സഹോദരന്‍മാരെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. വരാപ്പുഴയില്‍ കഴിഞ്ഞ ഇരുപത്തിയെട്ടിനുണ്ടായ ഉഗ്രസ്ഫോടനത്തിന് കാരണം അനധികൃത പടക്കനിര്‍മാണമെന്ന് ഉറപ്പിച്ചിരിക്കുകയാണ് അന്വേഷണസംഘം.

പടക്കശാല അനധികൃതമാണെന്ന് സ്ഫോടനമുണ്ടായ ദിവസംതന്നെ ജില്ലാ കലക്ടര്‍ സ്ഥിരീകരിച്ചിരുന്നു. വില്‍പന ലൈസന്‍സിന്‍റെ മറവില്‍ പടക്കങ്ങളും വെടിക്കോപ്പുകളും അനധികൃതമായി സൂക്ഷിച്ചുവെന്നായിരുന്നു പ്രാഥമിക വിവരം. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പീച്ചിയിലുള്ള നിര്‍മാണ ലൈസന്‍സിന്‍റെ മറവില്‍ വരാപ്പുഴയിലും പടക്കമുണ്ടാക്കിയെന്ന് പോലീസ് കണ്ടെത്തി.

കഴിഞ്ഞ നവംബറിലാണ് മൂന്നു സഹോദരന്‍മാരില്‍ ഇളയവനായ ജെന്‍സന് നിര്‍മാണ ലൈസന്‍സ് ലഭിച്ചത്. ഉല്‍സവങ്ങള്‍ ലക്ഷ്യമിട്ട് കൂടുതല്‍ പടക്കങ്ങള്‍ നിര്‍മിക്കാനായിരുന്നു സംഘത്തിന്‍റെ നീക്കം. വരാപ്പുഴയിലെ അനധികൃത കേന്ദ്രത്തിലും ഉല്‍പാദനം നടത്താനും തീരുമാനിച്ചു. ഇതിനായി അസംസ്കൃത വസ്തുക്കള്‍ എത്തിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് തീപിടുത്തവും സ്ഫോടനവുമുണ്ടായത്. അംസ്കൃത വസ്തുക്കളും നിര്‍മിച്ച വെടിക്കോപ്പുകളും തകര്‍ന്ന വീട്ടിലാണ് സൂക്ഷിച്ചിരുന്നത്.

ഷെഡ്ഡിനുള്ളിലെ പടക്കങ്ങളിലാണ് ആദ്യം തീപിടിച്ചത്. വീട്ടിലേക്ക് തീപടര്‍ന്നതോടെ വന്‍ സ്ഫോടനമുണ്ടായി. നിര്‍മിച്ചുവച്ചിരുന്ന പടക്കം, അസംസ്കൃതവസ്തുക്കള്‍ എന്നിവയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നത് ജെന്‍സണും ഇവരുടെ ബന്ധുവായ ഡേവിസിനുമാണ്. ഡേവിസ് അപകടത്തില്‍ മരിച്ചു. ജെന്‍സണ്‍ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്. ജെയ്സണ്‍, ജാന്‍സണ്‍ എന്നിവരെ കസ്റ്റഡ‍ിയില്‍ ചോദ്യം ചെയ്യുന്നതോടെ കാര്യങ്ങളില്‍ വ്യക്തയുണ്ടാകും. ഇതിനിടെ കേസിലെ രണ്ടാംപ്രതിയും തകര്‍ന്ന വീടിന്റെ ഉടമസ്ഥനുമായ മത്തായി വരാപ്പുഴ സ്റ്റേഷനിലെത്തി കീഴടങ്ങി.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാന സർക്കാർ നാലാം വാർഷികാഘോഷം നിർത്തിവെച്ചത് സ്വാഗതാർഹം

0
തിരുവനന്തപുരം : ഇന്ത്യ – പാക് സംഘർഷങ്ങളെ തുടർന്ന് സംസ്ഥാന സർക്കാർ...

കരിവെള്ളൂരിലെ നവവധുവിന്റെ 30 പവൻ സ്വർണാഭരണങ്ങള്‍ കവർന്ന കേസിൽ പ്രതി റിമാൻഡിൽ

0
പയ്യന്നൂര്‍ : കരിവെള്ളൂരിലെ നവവധുവിന്റെ 30 പവൻ സ്വർണാഭരണങ്ങള്‍ കവർന്ന കേസിൽ...

ഇന്ത്യൻ വനിതാ വ്യോമസേനാ പൈലറ്റിനെ പിടികൂടിയെന്ന പാക് അവകാശവാദം വ്യാജം

0
ന്യൂഡൽഹി: ഇന്ത്യൻ വനിതാ വ്യോമസേനാ പൈലറ്റിനെ പിടികൂടിയെന്ന പാക് അവകാശവാദം വ്യാജമെന്ന്...

പൂവത്തൂർ എൻഎസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഗവ.എൽ.പി.സ്‌കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടക്കും

0
കോഴഞ്ചേരി : പൂവത്തൂർ 571-ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ...