മാടക്കട കുത്തിപ്പൊളിച്ച്‌ മോഷണം

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : വള്ളിക്കാല ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മാടക്കട കുത്തിപ്പൊളിച്ച്‌ മോഷണം. തിങ്കളാഴ്ച രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്നത്. കടയുടമ ഉഷാ ബാലൻ തിരിച്ചറിഞ്ഞത്. സമീപത്തുള്ള സി.വി. മത്തായിയുടെ കടയുടെ താഴ് പൊളിക്കാൻ ശ്രമം നടത്തിയെങ്കിലും ശബ്ദംകേട്ട് അടുത്തുള്ള ഫാമിലെ ജീവനക്കാർ ഓടിയെത്തിയതിനാൽ ശ്രമം ഉപേക്ഷിച്ച് രക്ഷപെട്ടു. വെളുപ്പിനെ നാലുമണിയോട് അടുപ്പിച്ചാണ് രണ്ടുമോഷ്ടാക്കൾ ഒരുബൈക്കിൽ എത്തിയത്.

കടയ്ക്കുള്ളിൽ പെട്ടിയിൽ സൂക്ഷിച്ചിരുന്ന രൂപയും, 50 പാക്കറ്റ് സിഗരറ്റും ഉൾപ്പെടെ 15,000 രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. ഇതിനുമുമ്പും ഈ കടകളിൽ മോഷണശ്രമം നടന്നിട്ടുണ്ട്. കടയുടമകൾ കോയിപ്രം പോലീസിൽ പരാതി നൽകി. കുറവൻകുഴി, വള്ളിക്കാലവഴി രാത്രികാല പെട്രോളിങ് ശക്തിപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വെളുപ്പിനെ മൂന്നുമണി കഴിഞ്ഞ് കോയിപ്രം പോലീസിന്‍റെ പെട്രോളിങ് വാഹനം അതുവഴി കടന്ന് പോയിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപെട്ടിരുന്നില്ല. കാര്യക്ഷമമായ അന്വേഷണം പോലീസിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് കോയിപ്രം എസ്.എച്ച്.ഒ.സജീഷ് കുമാർ പറഞ്ഞു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിഗരറ്റ് വാങ്ങി നൽകിയില്ല ; കടയ്ക്ക് മുന്നിൽ നിന്നയാളെ മർദിച്ച കാപ്പ പ്രതിയടക്കം രണ്ടുപേർ...

0
തിരുവനന്തപുരം: കടയ്ക്ക് മുന്നിൽ നിന്നിരുന്നയാളെ മർദിച്ച കേസിൽ കാപ്പ പ്രതിയടക്കം രണ്ടുപേരെ...

ശ്വേതാമേനോന്റെ രാജിക്ക് കാരണം ബാബുരാജ് നടത്തിയ വ്യക്തിയധിക്ഷേപം

0
കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങൾ ഭരണസമതിയുടെ രാജിയടക്കം പുതിയ പൊട്ടിത്തെറിയി...

വീര്യം കുറഞ്ഞ മദ്യത്തിൽ സർക്കാറിനെതിരെ സിറോ മലബാർ സഭയും രം​ഗത്ത് ; ലഹരി വ്യാപിപ്പിക്കാനുള്ള...

0
കൊച്ചി: മദ്യനയത്തിനെതിരെ സിറോ മലബാർസഭ ബിഷപ് മാർ ജോസഫ് പാംപ്ലാനി രം​ഗത്ത്....

സംസ്ഥാനത്ത് 28% മഴ കുറവ് ; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: എൽനിനോ ചതിച്ചതോടെ സംസ്ഥാനത്ത് 28 ശതമാനം മഴയുടെ കുറവെന്ന് കേന്ദ്ര...