ളാഹ മഞ്ഞത്തോട് ആദിവാസി മേഖലയിലെ വൈദ്യതീകരണം ഈമാസം 31 ന് അകം പൂര്‍ത്തിയാക്കാന്‍ നടപടി : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ളാഹ മഞ്ഞത്തോട് ആദിവാസി മേഖലയില്‍ ഈ മാസം 31 ന് അകം വൈദ്യതീകരണം നടത്തുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ എല്ലാ ആദിവാസി മേഖലകളിലും മാര്‍ച്ച് 31 ന് അകം വൈദ്യുതി നല്‍കണം എന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി ജില്ലയിലെ ളാഹ മഞ്ഞത്തോട് മേഖലയിലെ വൈദ്യൂതീകരണം സംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ന്ന ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

വൈദ്യുതീകരണത്തിന്റെ 80 ശതമാനം തുക വൈദ്യുതി ബോര്‍ഡും 20 ശതമാനം തുക പട്ടിക ജാതി പട്ടിക വര്‍ഗ വികസന വകുപ്പും വഹിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. വൈദ്യൂതി നല്‍കുന്നതിന് വനപ്രദേശത്തു കൂടി ലൈന്‍ വലിക്കുന്നതിന് വനം വകുപ്പിന്റെ അനുമതി കെഎസ്ഇബിക്ക് ആവശ്യമായിട്ടുണ്ട്. വൈദ്യുതീകരണം സംബന്ധിച്ച് യാതൊരു വിധ കാലതാമസവും ഉണ്ടാകാതെ നടപടികളുമായി മുന്‍പോട്ട് പോകണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

വനം വകുപ്പിന്റെ അനുമതി ലഭ്യമാക്കി കൊണ്ട് മഞ്ഞത്തോട്ടില്‍ 22 കണക്ഷനുകളാണ് നല്‍കേണ്ടത്. വീടുകള്‍ക്ക് കണക്ഷന്‍ നല്‍കുന്നതോടൊപ്പം കോളനികള്‍ക്കുള്ളിലെ പൊതുവഴികളില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിന് ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപടികള്‍ സ്വീകരിക്കും. യോഗത്തില്‍ തിരുവല്ല ആര്‍ഡിഒ ഇന്‍ചാര്‍ജ് ആര്‍. രാജലഷ്മി, കെഎസ്ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ വി.എന്‍. പ്രസാദ്, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എസ്.എസ്. സുധീര്‍, റാന്നി തഹസില്‍ദാര്‍. കെ. മഞ്ജുഷ, കോന്നി എല്‍ആര്‍ തഹസീല്‍ദാര്‍ ടി. ബിനുരാജ്, റാന്നി ആര്‍എഫ്ഒ കെ.എസ്. മനോജ്, ഡെപ്യുട്ടി തഹസീല്‍ദാര്‍ അജിന്‍ ഐപ്പ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...