ബാസ്‌ക്കറ്റ്‌ബോള്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പിന് തുടക്കം കുറിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണം പദ്ധതിയുടെ ഭാഗമായി  കുട്ടികള്‍ക്കായി കുറിയന്നൂര്‍ എംറ്റിഎച്ച്എസ് സ്‌കൂളില്‍  മാര്‍ച്ച് 24 വരെ നീളുന്ന ബാസ്‌ക്കറ്റ്‌ബോള്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പിന് തുടക്കം കുറിച്ചു. പത്തനംതിട്ട ജില്ലാ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച  ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷെറിന്‍ റോയി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ സി.എസ്. അനീഷ് കുമാര്‍, വാര്‍ഡ് മെമ്പര്‍ രശ്മി ആര്‍ നായര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. സുമേഷ് കുമാര്‍, അസോസിയേഷന്‍ മുന്‍ ട്രഷറര്‍ എം.എം. ഗോപാലന്‍ നായര്‍, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ഡാലി ജോര്‍ജ്, അമല്‍ എന്നിവര്‍ പങ്കെടുത്തു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മല്ലപ്പള്ളി വലിയപാലത്തിന് സമീപത്തെ കൊടും വളവ് അപകട ഭീഷണിയാകുന്നു

0
മല്ലപ്പള്ളി : മല്ലപ്പള്ളി - കോഴഞ്ചേരി റോഡിൽ മല്ലപ്പള്ളി വലിയ പാലത്തിന്...

അനധികൃത മണ്ണെടുപ്പിനെതിരെ കര്‍ശന നടപടി സ്വീകരിക്കും : പഴകുളം മധു എം.എല്‍.എ

0
പത്തനംതിട്ട : റാന്നി നിയോജക മണ്ഡലത്തിലെ അനധികൃത മണ്ണെടുപ്പിനെതിരെ കര്‍ശന നടപടി...

തിരിച്ചടി ഭയന്ന് രാജി , ഇനി മന്ത്രിസഭാ പുനസംഘടന

0
തിരുവനന്തപുരം :12 വർഷത്തെ എൻഡിഎ ഭരണത്തിൽ ആദ്യമായാണ് ഒരു മുതിർന്ന ബിജെപി...

ഇത് രാജ്യത്തെ വിദ്യാർഥി പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രതികരിച്ച മുഖ്യമന്ത്രി...