23.3 C
Pathanāmthitta
Saturday, April 1, 2023 9:28 am
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

കർഷക യൂണിയൻ സമ്മേളനം മാർച്ച് 10, 11 തീയതികളിൽ

തൊടുപുഴ : കർഷക യൂണിയൻ എം സംസ്ഥാന പ്രതിനിധി സമ്മേളനം മാർച്ച് 10, 11 തീയതികളിൽ തൊടുപുഴ കെഎം മാണി നഗറിൽ (മാടപ്പറമ്പിൽ റിവർ ബാങ്ക്സ്)   നടത്തുമെന്ന് സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട്  അറിയിച്ചു. കേരളത്തിൻറെ സാമ്പത്തിക വളർച്ചയും കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികളും സമ്മേളനത്തിന്റെ പ്രധാന ചർച്ചാ വിഷയങ്ങളാണ്. മാർച്ച് 10ന് വെള്ളിയാഴ്ച പകൽ രണ്ട് മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും.

rajan-tex--up
bis-new-up
Parappattu
WhatsAppImage2022-07-31at72836PM
previous arrow
next arrow

3 .30ന് പതാക ഉയർത്തൽ. നാലിന് കെഎം മാണി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന. തുടർന്ന് പ്രതിനിധി സമ്മേളനം. കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട് അധ്യക്ഷത വഹിക്കും. പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. പാർലമെൻറ് പാർട്ടി ലീഡറും ജല വിഭവ വകുപ്പ് മന്ത്രിയുമായ റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും.

KUTTA-UPLO
bis-new-up
self
rajan-tex--up

തോമസ് ചാഴി ക്കാടൻ എം.പി, എംഎൽഎമാരായ അഡ്വ.ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, സ്റ്റീഫൻ ജോർജ് എക്സ് എം എൽഎ, ഫിലിപ്പ് കുഴികുളം, പ്രൊഫ. കെ.ഐ. ആൻറണി, അഡ്വ.അലക്സ് കോഴിമല, അഡ്വ.ജോസ് ടോം.അഗസ്റ്റിൻ വട്ടക്കുന്നേൽ, ജോസ് പാലത്തിനാൽ, പ്രൊഫ. ലോപ്പസ് മാത്യു. രാരിച്ചൻ നീറണാകുന്നേൽ, ജിമ്മി മറ്റത്തിപ്പാറ, ഡാന്റിസ് കൂനാനിക്കൽ, ബിജു ഐക്കര, തുടങ്ങിയവർ പ്രസംഗിക്കും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം കാർഷിക മേഖല ഇന്ന് അഭിമുഖീകരിക്കുന്ന സുപ്രധാന വിഷയങ്ങളെ സംബന്ധിച്ച് പ്രഗൽഭരായ വ്യക്തികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും കർഷക നേതാക്കൾ ചർച്ചകളിൽ പങ്കെടുക്കുന്നതുമാണ്.

bis-new-up
Pulimoottil-april-up
dif
rajan-tex--up
WhatsAppImage2022-07-31at72836PM
previous arrow
next arrow

ആദ്യ സെമിനാർ ഉദ്ഘാടന സമ്മേളന ശേഷം വൈകിട്ട് 6. 30ന് കേരള സമ്പദ്ഘടനയുടെ വളർച്ചയിൽ കാർഷിക മേഖലയുടെ സാധ്യതകളും പ്രതിസന്ധികളും പരിഹാരങ്ങളും എന്ന വിഷയത്തിൽ മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ചെയർമാനുമായ ടി കെ ജോസ് ഐഎഎസ്. സെമിനാർ നയിക്കും. പിറ്റേന്ന് മാർച്ച് 11 ശനിയാഴ്ച രാവിലെ 9. 30ന് മലയോര കർഷകരുടെ അതിജീവന പ്രതിസന്ധികളും പരിഹാരമാർഗങ്ങളും എന്ന വിഷയ ആസ്പദമാക്കി സംസ്ഥാന കാർഷിക കടാശ്വാസ കമ്മീഷൻ അംഗം ജോസ് പാലത്തിനാലും കേരള സെറാമിക്സ് ചെയർമാൻ കെ ജെ ദേവസ്യയും സെമിനാർ നയിക്കും.

തുടർന്ന് 11. 30 മുതൽ കാർഷിക മേഖലയിലെ നൂതന സാധ്യതകൾ എന്ന വിഷയത്തിൽ നബാർഡ് മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ ഷാജി സക്കറിയ സെമിനാർ നയിക്കും. തുടർന്ന് രണ്ടുമുതൽ സംഘടനാ ചർച്ചയും ജില്ലാതല റിപ്പോർട്ടിംങ്ങും നാലുമണിക്ക് സമാപന സമ്മേളനം സർക്കാർ ചീഫ് വിപ്പ്.ഡോ.എൻ ജയരാജ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, അഡ്വ.മുഹമ്മദ് ഇഖ്ബാൽ. ടോമി.കെ തോമസ്. വിജി എം തോമസ് തുടങ്ങിയവർ പ്രസംഗിക്കും.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

Parappattu
Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
Pulimoottil-april-up
WhatsAppImage2022-07-31at72444PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow