സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിലിന്റെ 276 -ാമത് സ്‌നേഹഭവനം ഒരുങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിതുനൽകുന്ന 276 -ാമത് സ്‌നേഹഭവനം ഒരുങ്ങി. വാഴത്തോപ്പ് മണിയാറൻകുടി അളപുരയ്ക്കൽ ജൂലിയയ്ക്കും മൂന്നു കുട്ടികൾക്കുമായി വേൾഡ് മലയാളി കൗൺസിൽ ചിക്കാഗോ പ്രോവിൻസിന്റെ സഹായത്താലാണ് നിർമ്മിച്ച് നൽകിയത്. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും വേൾഡ് മലയാളി കൗൺസിൽ ചിക്കാഗോ പ്രൊവിൻസ് വൈസ് ചെയർപേഴ്‌സൺ ബീന മാത്യു നിർവഹിച്ചു. വർഷങ്ങളായി വീടും സ്ഥലവുമില്ലാതെ സുരക്ഷിതത്വമില്ലാത്ത അവസ്ഥയിലായിരുന്നു ജൂലിയയും കുടുംബവും താമസിച്ചിരുന്നത്.

ഇവരുടെ ദയനീയ അവസ്ഥ മനസിലാക്കിയ ഡോ.എം.എസ്.സുനിൽ ചെറുതോണി പ്രസ് ക്ലബ്ബ് വാങ്ങിനൽകിയ സ്ഥലത്ത് രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് പണിത് നൽകുകയായിരുന്നു. പ്രോജക്ട് കോഡിനേറ്റർ കെ.പി.ജയലാൽ, ചെറുതോണി പ്രസ് ക്ലബ് പ്രസിഡന്റ് സജി തടത്തിൽ, പി.കെ.ജയൻ, അനിൽ ആനക്കനാട്ട്, ഔസേപ്പച്ചൻ ഇടക്കുളത്തിൽ, ജാക്ക്‌സ് ജോൺ, കെ.എസ്.മധു, സജി ഇഞ്ചത്തടത്തിൽ, സജു തോമസ് , സജി എം.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...