Thursday, July 3, 2025 12:09 pm

വരാപ്പുഴ പീഡനക്കേസിലെ പ്രതിയെ കൊന്ന് കിണറ്റില്‍ തള്ളി ; സംഭവം മഹാരാഷ്ടയില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : വരാപ്പുഴ പീഡനക്കേസിലെ പ്രതിയെ കൊന്ന് കിണറ്റില്‍ തള്ളി സംഭവം മഹാരാഷ്ടയില്‍. മഹാരാഷ്ട്രയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വരാപ്പുഴ പീഡനക്കേസ് പ്രതിയെ അടിച്ച് കൊന്ന് കിണറ്റില്‍ തള്ളി. വിനോദ് കുമാറാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച്ച റായ്ഗഡിലെ കാശിദ് എന്ന ഗ്രാമത്തിലെ കിണറ്റില്‍ വിനോദ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. പ്രദേശത്തെ ഒരു റിസോര്‍ട്ടില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. സംഭവത്തില്‍ രണ്ടുപേരെ മഹാരാഷ്ട്ര പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. സമീപത്തെ ആദിവാസി കോളനിയിലുള്ളവരാണ് പ്രതികള്‍. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. വിനോദ് കുമാറിന്റെ മൃതദേഹം മഹാരാഷ്ട്രയില്‍ തന്നെ സംസ്‌കരിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭാര്യയുടെ അച്ഛനേയും അമ്മയേയും കൊലപ്പെടുത്തി യുവാവ്

0
ലക്ക്നൗ : ഭാര്യയുടെ അച്ഛനേയും അമ്മയേയും കൊലപ്പെടുത്തി യുവാവ്. ഉത്തര്‍പ്രദേശിലാണ് അതിദാരുണമായ...

വള്ളിക്കോട് തൃക്കോവിൽ പദ്മനാഭസ്വാമിക്ഷേത്രത്തിൽ ഏകാദശി ആറിന്

0
വള്ളിക്കോട് : തൃക്കോവിൽ പദ്മനാഭസ്വാമിക്ഷേത്രത്തിൽ ആറിന് ഏകാദശി ആഘോഷിക്കും. ഒൻപത്...

നാലമ്പല തീർഥാടന പാക്കേജുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ

0
തിരുവല്ല : കർക്കടകമാസത്തിൽ നാലമ്പല തീർഥാടന പാക്കേജുമായി കെഎസ്ആർടിസി ബജറ്റ്...

തൃക്കാക്കരയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

0
കൊച്ചി : തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപം വാഹനാപകടത്തിൽ യുവാവിന്...