ഭിക്ഷ നല്‍കിയത് കുറഞ്ഞു പോയി ; യാചകന്‍ സ്ത്രീയെ കത്രിക കൊണ്ട് കുത്തി

For full experience, Download our mobile application:
Get it on Google Play

ആലുവ :ഭിക്ഷ നല്‍കിയത് കുറഞ്ഞു പോയി യാചകന്‍ സ്ത്രീയെ കത്രിക കൊണ്ട് കുത്തി  ഭിക്ഷയായി ഒരു രൂപ നല്‍കിയതിന് യാചകന്‍ സ്ത്രീയെ ആക്രമിച്ചു. ആലുവ കെഎസ്ആര്‍ടിസി പരിസരത്ത് വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ആയിരുന്നു സംഭവം. തമിഴ്നാട് പഴനി സ്വദേശി ബാലുവാണ് ആക്രമിച്ചത്. വികലാംഗനായ ഇയാള്‍ പതിവായി ഇവിടെയിരുന്ന് ഭിക്ഷ യാചിക്കാറുണ്ട്. ഇതുവഴി വന്ന സ്ത്രീയോട് ഭിക്ഷ ചോദിച്ചപ്പോള്‍ ഇവര്‍ ഒരു രൂപ നല്‍കി. പ്രകോപിതനായ ബാലു ഉടനെ സ്ത്രീയുടെ കാലില്‍ കടന്നുപിടിക്കുകയും കയ്യിലുണ്ടായിരുന്ന കത്രിക കൊണ്ട് കുത്തുകയുമായിരുന്നു.

ആളുകള്‍ എത്തിയതോടെ ഇയാള്‍ ഓടിരക്ഷപ്പെട്ടു. സംഭവ സ്‌ഥലത്തുണ്ടായിരുന്ന രണ്ട് വിദ്യാര്‍ഥികളും മറ്റൊരു സ്‌ത്രീയും ഇയാളുടെ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. പിന്നീട് സമീപത്തെ കള്ള് ഷാപ്പില്‍ നിന്ന് ഇറങ്ങി വന്ന ബാലുവിനെ ഇവര്‍ പിടികൂടുകയും പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്‌തു. പരിക്കേറ്റ സ്‌ത്രീയെ സമീപത്തെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച്‌ ചികില്‍സ നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...