ചെങ്ങന്നൂര്‍ : ചെങ്ങന്നൂരിന്റെ നിലനില്‍പ്പിന് ആധാരമായ വരട്ടാര്‍ പുനരുജ്ജീവന പദ്ധതിക്ക് തരംതാണ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ തുരങ്കം വയ്ക്കാന്‍ ശ്രമിക്കുന്ന യുഡിഎഫ് നേതൃത്വത്തിലുള്ള ചെങ്ങന്നൂര്‍ നഗരസഭ ഭാവി തലമുറയോടു കാട്ടുന്ന കടുത്ത അനീതിയാണെന്ന് സിപിഐ എം ചെങ്ങന്നൂര്‍ ഏരിയ കമ്മിറ്റി അറിയിച്ചു. നാലു പതിറ്റാണ്ടിലേറെ ഒഴുക്കു നിലച്ച വരട്ടാറിന്റെ പുനരുജ്ജീവനം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ്. പമ്പയെയും മണിമലയാറിനെയും ബന്ധിപ്പിക്കുന്ന വരട്ടാര്‍ ഇരുനദികളിലെയും വെള്ളപ്പൊക്ക നിയന്ത്രണത്തിനുള്ള സ്വാഭാവിക ജലനിര്‍ഗമന മാര്‍ഗമായിരുന്നു. ആളുകള്‍തീരം കൈയേറി കൃഷികളും വഴികളും വീടുകളുമെല്ലാം വന്നു. വന്‍തോതില്‍ മണല്‍വാരലും നടന്നു.
2017 ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും രാഷ്ട്രീയ സന്നദ്ധ സംഘടനകളും ഹരിതകേരള മിഷനുമെല്ലാം കൈകോര്‍ത്താണ് പദ്ധതിയുടെ ഒന്നാം ഘട്ടം വിജയിപ്പിച്ചത്. കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചതോടെ പുഴ വീണ്ടും ഒഴുകി. എന്നാല്‍ 2018 ല്‍ ഉണ്ടായ പ്രളയത്തില്‍ മണ്ണൊലിപ്പ് ആറിന്റെ ചില ഭാഗങ്ങളില്‍ ഒഴുക്കിനു തടസ്സമായി. ഇതിനെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥ തല അവലോകന യോഗങ്ങളള്‍ നടത്തിയാണ് രണ്ടാം ഘട്ടം ആരംഭിച്ചത്. പദ്ധതി ആരംഭിച്ചപ്പോള്‍ തന്നെ യുഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മംഗലം, ഇടനാട് ഭാഗങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍ ആരംഭിച്ചു. പാരിസ്ഥിതിക സംതുലനം തകര്‍ക്കുമെന്ന പ്രചരണം ജനങ്ങള്‍ തള്ളിക്കളഞ്ഞു. തുടര്‍ന്നാണ് നദിയില്‍ നിന്നു ശേഖരിച്ച മണലിന് റോയല്‍റ്റി വേണമെന്ന ആവശ്യവുമായി യുഡിഎഫ് നേതൃത്വത്തിലുള്ള നഗരസഭ രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ കൗണ്‍സില്‍ തീരുമാനിക്കുകയും ചെയ്തു.
നദിയൊഴുകുന്ന മറ്റോരു തദ്ദേശ സ്വയംഭരണ സ്ഥാപനവും ഉന്നയിക്കാത്ത വിചിത്ര വാദമാണ് നഗരസഭ ഉയര്‍ത്തുന്നത്. മണല്‍ ശേഖരണവും വില്‍പ്പനയും തീര്‍ത്തും സുതാര്യമായാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. മണല്‍ വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക പൂര്‍ണ്ണമായും റവന്യൂ വകുപ്പിനു ലഭിക്കുകയും അതിലേറെ തുക പദ്ധതിയിലെ പാലങ്ങള്‍ ഉള്‍പ്പെടെ നിര്‍മ്മിക്കാന്‍ തിരികെ നല്‍കുകയും ചെയ്യുന്നു. വസ്തുകള്‍ ഇതായിരിക്കെ സര്‍ക്കാര്‍ മണല്‍ എടുപ്പ് തടയുവാനുള്ള മണല്‍ ലോബിയുടെ താത്പര്യമാണ് യുഡിഎഫ് സംരക്ഷിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ മേന്മയേറിയ മണല്‍ ലഭിക്കുന്ന അവസരം ഉണ്ടാകുന്ന സാഹചര്യം തകര്‍ത്ത് മണല്‍ കൊള്ളയ്ക്കുള്ള അവസരമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.
പദ്ധതിയ്ക്കെതിരെ സമരം നടത്തുമെന്നു പറയുന്ന മറ്റൊരു കൂട്ടരാകട്ടെ, പതിറ്റാണ്ടുകളായി നദി അനധികൃതമായികയ്യേറി കൈവശം വെച്ചവര്‍. യുഡിഎഫ് നേതൃത്വത്തില്‍ ഇരുകൂട്ടരും പദ്ധതിക്കെതിരെ പടയൊരുക്കം നടത്തുകയാണ്. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂരിന്റെ വികസനത്തിനു നടപ്പാക്കുന്ന എല്ലാ പദ്ധതികള്‍ക്കെതിരെയും അടിസ്ഥാന രഹിത സമരങ്ങളും നിയമനടപടികളും നടത്തുന്ന കോണ്‍ഗ്രസിന് കൂട്ടായി ബിജെപിയും ചേരുന്ന സ്ഥിതിയാണ് കാണുന്നത്. ഈ അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. നാടിന്റെ നിലനില്‍പ്പിനും വികസനത്തിനും നടപ്പാക്കുന്ന പദ്ധതികള്‍ക്ക് തടസ്സം നില്‍ക്കുന്നവര്‍ ഭാവി തലമുറയോടു മറുപടി നല്‍കേണ്ടി വരുമെന്ന് സിപിഐ എം ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി എം.ശശികുമാര്‍ പറഞ്ഞു.