തിരുവല്ല : വരട്ടാർ പുത്തൻതോട് തെക്കുംമുറിപ്പാലം പണിയാണ് കരക്കാർക്ക് ദുരിതമാകുന്നു. പാലത്തിന്‍റെ മേൽത്തട്ട് വാർക്കുന്ന പണികൾ കഴിഞ്ഞദിവസം പൂർത്തിയായി. ഇനി അപ്രോച്ച് റോഡ് ഉയർത്തി വശങ്ങൾ കെട്ടണം. പാലത്തിന് കൈവരികൾ അടക്കമുള്ള പണികളും ബാക്കിയാണ്. രണ്ടുമാസമെങ്കിലും തുടർ പണികൾക്ക് വേണ്ടിവരും. വരട്ടാറിന് കുറുകെ തിരുവൻവണ്ടൂർ, നന്നാട് കരകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ പണി രണ്ടുവർഷം മുമ്പ് തുടങ്ങിയതാണ്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി വരുന്ന തിരുവൻവണ്ടൂർ – ഈരടിച്ചിറ റോഡിൽ നവീകരണത്തിന്റെ ഭാഗമായി പൂർത്തീകരിക്കേണ്ട അവസാനപാലമാണിത്.
തിരുവൻവണ്ടൂർ ഹൈസ്‌കൂൾ ജംഗ്ഷനിൽനിന്ന് തുടങ്ങി നന്നാട് ഈരടിച്ചിറ വരെ രണ്ടരകിലോമീറ്റർ ദൂരംവരുന്ന റോഡിൽ മൂന്നുപാലങ്ങളാണുള്ളത്. റോഡു തുടങ്ങുന്നിടത്തും അവസാനിക്കുന്നയിടത്തുമായി ഉള്ള ഓരോ പാലങ്ങളുടെ പണികൾ പൂർത്തിയായി. റോഡിൽ പലയിടത്തും ടാറിങും നടത്തി. 20 വർഷമായി തകർന്നുകിടന്ന റോഡ് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 5.5 കോടി ചെലവഴിച്ചാണ് നവീകരിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട വരട്ടാറിന് കുറുകെയുള്ള പുത്തൻതോട് പാലത്തിന്റെ നിർമാണം എങ്ങുമെത്താത്തതാണ് പ്രദേശവാസികളെ ഏറെ ദുരിതത്തിലാക്കിയിരിക്കുന്നത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033