മുംബൈ: ഭീമ കൊറേഗാവ് കേസില്‍ കവി വരവര റാവുവിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. 80 കാരനായ വരവര റാവുവിന്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് ആറുമാസത്തേക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ചുമാസങ്ങളായി ആരോഗ്യപരമായി വളരെയധികം പ്രശ്നങ്ങളുണ്ട്. നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ്. അതുകൊണ്ട് ജാമ്യം അനുവദിക്കണമെന്നാണ് വരവര റാവു ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്.
ജാമ്യാപേക്ഷ പരിഗണിച്ച കോടതി ആരോഗ്യപരമായ കാര്യങ്ങളില്‍ ചില മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടി. അതിനാല്‍ നിലവിലെ അവസ്ഥയില്‍ അദ്ദേഹത്തെ ജയിലിലേക്ക് തിരികെ അയയ്ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ജാമ്യം അനുവദിച്ചത്. ആറുമാസത്തിന് ശേഷം ജാമ്യം നീട്ടിക്കിട്ടാന്‍ അപേക്ഷ നല്‍കാമെന്നും കോടതി പറഞ്ഞു.