കോഴിക്കോട്: കോതിയിലെ ശുചിമുറിമാലിന്യസംസ്കരണ പ്ലാന്റിനെതിരായ സമരത്തിന് പിന്തുണയുമായി വിവിധ മുസ്ലീം സംഘടനകള്‍. സമരത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന കോര്‍പറേഷന്‍ മേയറുടെ നിലപാടിനെ കടുത്ത ഭാഷയിലാണ് എസ്.വൈ.എസ് കാന്തപുരം വിഭാഗം വിമര്‍ശിച്ചത്. നാളെ പ്ലാന്റിന്റെ നിര്‍മാണം നടക്കുമ്പോള്‍ ശ്കതമായി പ്രതിഷേധിക്കാനാണ് സമരസമിതിയുടെ തീരുമാനം. കോതിയില്‍ ഇന്ന് ശുചിമുറി മാലിന്യസംസ്കരണ പ്ലാന്റിന്റെ നിര്‍മാണമില്ല. പക്ഷെ പ്രദേശം ഇന്നും പ്രതിഷേധത്തിന് വേദിയായി. സമരക്കാര്‍ക്ക് പിന്തുണയുമായി വിവിധ മുസ്ലീം സംഘടനകളാണ് പ്രതിഷേധ പ്രകടനവുമായി പദ്ധതി പ്രദേശത്തേക്ക് എത്തിയത്.എസ്.വൈ.എസ് കാന്തപുരം വിഭാഗം കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ക്കെതിരെ കടുത്ത ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത് .
കോതിയിലെ ശുചിമുറിമാലിന്യസംസ്കരണ പ്ലാന്റിനെതിരായ സമരത്തിന് പിന്തുണയുമായി വിവിധ മുസ്ലീം സംഘടനകള്‍
RECENT NEWS
Advertisment