കോന്നി : വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി തണ്ണിത്തോട് മോഡൽ ഫോറെസ്റ്റെഷൻ പരിധിയിൽ കൂത്താടിമൺ, മൺപിലാവ്, തണ്ണിത്തോട്, മേക്കണം, വില്ലൂന്നിപ്പാറ വന സംരക്ഷണ സമിതികളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി തണ്ണിത്തോട് ചിറ്റാർ റോഡിൽ പൂട്ടുകട്ട പാകിയ ഭാഗത്ത് കോന്നി വി എൻ എസ് കോളേജ് മൈക്രോ ബയോളജി & സുവോളജി ഡിപ്പാർട്ട്മെന്റിലെ ഫോറെസ്റ്ററി ക്ലബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്‌ളീൻ ഡ്രൈവ് പദ്ധതി തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി കെ ശാമുവേൽ ഉദ്ഘാടനം ചെയ്തു. തണ്ണിത്തോട് ഫോറെസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എസ് റജി കുമാർ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി രശ്മി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സെബാസ്റ്റീൻ മോറിസ്, വി എൻ എസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ ജോസ് വി കോശിഅധ്യാപകരായ പ്രവീൺ കുമാർ പി, റോജ രാജൻ, ശോഭ കുമാരി, വി എസ് എസ് സെക്രട്ടറി കെ എസ് ശ്രീ രാജ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മാലിന്യങ്ങൾ നിക്ഷേപിക്കരുത് എന്ന ബാനറും ഇവിടെ സ്ഥാപിച്ചു. തണ്ണിത്തോട് സെന്റ്ബനടിക് സ്‌കൂളിൽ സംഘടിപ്പിച്ച പരിസ്ഥിതി സൗഹൃദ ക്ലാസ് മുറിയിൽ ഡോ ദിനേശ് ചിത്ര ശലഭങ്ങളെകുറിച്ച് ക്ലാസ് നയിച്ചു. തുടർന്ന് മനുഷ്യരും വന്യ ജീവികളും തമ്മിലുള്ള സഹവർത്തിത്വം എന്ന വിഷയത്തിൽ ഉപന്യാസ മത്സരവും നടന്നു.
തണ്ണിത്തോട് ഗവണ്മെന്റ് വെൽഫെയർ യു പി സ്‌കൂൾ, മൺപിലാവ് ജി എൽ പി എസ് എന്നിവടങ്ങളിൽ വിദ്യാർത്ഥികൾക്കായി ചിത്ര രചനാ മത്സരം, കെ സി വൈ എം സീതത്തോട് വൈദിക ജില്ലയുടെ സഹകരണത്തോടെ മുണ്ടോൻമൂഴി വനം റോഡും മേക്കണം വി എസ് എസ് അംഗങ്ങൾ തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രവും ശുചീകരിച്ചു. വന സംരക്ഷണ സമിതി സെക്രട്ടറിമാരായ കെ എസ് ശ്രീ രാജ്, വി ഗോപകുമാർ, വി ഷിബു രാജ്, രവികുമാർ, വി വിജി തുടങ്ങിയവർ നേതൃത്വം നൽകി.
വനം വന്യ ജീവി വാരാഘോഷത്തിന്റെ ഭാഗമായി എലിമുള്ളുംപ്ലാക്കൽ വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ ശുചീകരണം നടത്തി. അടവി കുട്ടവഞ്ചി സവാരി കേന്ദ്രം ജീവനക്കാർ പാർക്കിങ് ഗ്രൗണ്ടിലെ മാലിന്യങ്ങൾ ശേഖരിച്ചു. കോന്നി ഫോറെസ്റ് റേഞ്ച് ഓഫിസർ റ്റി അജികുമാർ, വി എസ് എസ് പ്രസിഡണ്ട് പി കെ അജികുമാർ, സെക്രട്ടറി ബിജു റ്റി ജി, എസ് എഫ് ഓ മാരായ എ എസ് മനോജ്, റ്റി മധുസൂദൻ പിള്ള, എ നജിമുദീൻ, ബി എഫ് ഓ മാരായ എസ് അഖിൽ, അഭിലാഷ്, സി എസ് അനൂപ്, എസ് അരുൺലാൽ, അജിത് കുമാർ ബി തുടങ്ങിയവർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.