തിരുവനന്തപുരം : വര്‍ക്കലയിലെ റിസോര്‍ട്ടില്‍ തമിഴ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളുവെന്ന് പോലീസ്. മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശിനി ദഷ്റിത(21)യെയാണ് റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വര്‍ക്കല ഹെലിപാഡിന് സമീപത്തെ സ്വകാര്യ റിസോര്‍ട്ടിലാണ് തിങ്കളാഴ്ച യുവതിയെ അവശനിലയില്‍ കണ്ടെത്തിയത്. പിന്നീട് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടികളും സുഹൃത്തുക്കളും സ്വകാര്യ റിസോര്‍ട്ടിലെത്തിയത്. എയ്റോനോട്ടിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിയാണ് ദഷ്റിതയും ഒപ്പമെത്തിയ സുഹൃത്തുക്കളുമെന്ന് പോലീസ് പറഞ്ഞു. ഒപ്പമെത്തിയവരുടെ മൊഴികള്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.