തണ്ണിത്തോട് : വാറ്റ് നോട്ടിസുകളുടെ പേരിൽ ആത്മഹത്യ ചെയ്യേണ്ടി വന്ന തണ്ണിത്തോട്ടിലെ മലഞ്ചരക്ക് വ്യാപാരി മത്തായി ഡാനിയേലിന്റെ കുടുംബത്തിനുള്ള സഹായ ധനം കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര ഇന്ന് കൈമാറി. തണ്ണിത്തോട്ടിലെ വീട്ടിലെത്തി മത്തായി ഡാനിയേലിന്റെ ഭാര്യ സൂസമ്മ മത്തായിക്ക് തുക നല്‍കി. ജില്ലാ പ്രസിഡന്റ് ഏ.ജെ ഷാജഹാന്‍, ജനറല്‍ സെക്രട്ടറി കെ.ഇ മാത്യു, ട്രഷറര്‍ ശ്രീകുമാര്‍ കൂടല്‍, റോയ് കോന്നി, ശ്രീകുമാർ കലഞ്ഞൂർ, അനിൽ കുമാർ, സന്തോഷ്, തങ്കച്ചൻ, സുന്ദരേശൻ, ഗോപിനാഥ്, അബ്ദുൽ അസീസ് എന്നിവരും രാജു അപ്സരയോടൊപ്പം എത്തിയിരുന്നു.
വാറ്റ് നോട്ടീസിന്റെ പേരില്‍ ആത്മഹത്യ ചെയ്ത തണ്ണിത്തോട്ടിലെ മലഞ്ചരക്ക് വ്യാപാരിയുടെ കുടുംബത്തിന് സഹായഹസ്തവുമായി വ്യാപാരി വ്യവസായി ഏകോപനസമിതി
RECENT NEWS
Advertisment