മല്ലപ്പള്ളി : ദേശം മലങ്കര സഭയ്ക്ക് സംഭാവന ചെയ്ത പുണ്യശ്ലോകനായ വട്ടശ്ശേരിൽ ഗീവറുഗീസ് മാർ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ 89 ാം ഓർമ്മപ്പെരുന്നാളിനു മുന്നോടിയായി ജന്മനാട്ടിൽ 18 ന് 2.30 ന് അനുസ്മരണ സമ്മേളനം നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാതൃ ഇടവകയായ മല്ലപ്പള്ളി സെന്റ്.ജോൺസ് ബഥനി ഓർത്തഡോക്സ് വലിയ പള്ളിയുടെ ആഭിമുഖ്യത്തിൽ മാർ ഡയനീഷ്യസ് ചാരിറ്റബിൾ ഫൗണ്ടേഷന്റെ സഹകരണത്തോടെ ബഥനി പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും.
സുന്നഹദോസ് സെക്രട്ടറിയും നിരണം ഭദ്രാസനാധിപനുമായ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിക്കും. ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ അനുസ്മരണ പ്രഭാഷണം നടത്തും. വട്ടശ്ശേരിൽ തിരുമേനി മല്ലപ്പള്ളി വട്ടശ്ശേരിൽ ജോസഫിന്റെയും ഏലിയാമ്മയുടെയും മകനായി 1858 ഒക്ടോബർ 31 നു ജനനം. ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ 1876 ഒക്ടോബർ 12 നു ശെമ്മാശപട്ടം.
1879 ഒക്ടോബർ 16 ന് പരുമല തിരുമേനിയിൽ നിന്നും പൂർണ്ണ ശെമ്മാശപട്ടവും 1880 ജനുവരി 18 ന് കശ്ശീശാ പട്ടവും 1881 ൽ കോട്ടയം , പരുമല സെമിനാരികളിൽ മൽപ്പാൻ 1903 നവമ്പർ ഒന്നിന് റമ്പാൻ സ്ഥാനം. 1908 മെയ് ഒന്നിന് ഗീവറുഗീസ് മാർ ദീവന്നാസ്യോസ് എന്ന പേരിൽ മെത്രാപ്പോലീത്താ, 1903 ൽ മലങ്കര മെത്രാപ്പോലീത്ത. 1934 ഫെബ്രുവരി 23 ന് കാലം ചെയ്തു. 2003 ഫെബ്രുരി 23 ന് മലങ്കരയുടെ രണ്ടാമത്തെ പരിശുദ്ധനായി സഭ പ്രഖ്യാപിച്ചു. പത്രസമ്മേളനത്തിൽ ഫാ. പി.കെ.ഗീവറുഗീസ് ,കുഞ്ഞു കോശി പോൾ ,പോളസ് ഈപ്പൻ,സജി പൊയ്ക്കുടി , സാബു ജോസഫ് എന്നിവർ പങ്കെടുത്തു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.