Friday, May 2, 2025 6:11 pm

വട്ടശ്ശേരിൽ തിരുമേനി അനുസ്മരണം ഫെബ്രുവരി 15 ന്

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : സത്യത്തിനു വേണ്ടി അചഞ്ചലമായി നിലകൊള്ളുവാനും വിട്ടുവീഴ്ചയില്ലാതെ പോരാടുവാനും കഴിയുന്ന വിശ്വാസ വീരനായി സഭാ ചരിത്രത്തിൽ നിലകൊള്ളുന്ന പുണ്യശ്ലോകനായ സഭാ ഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ 88 – മത് ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് മാതൃ ഇടവകയായ മല്ലപ്പള്ളി സെന്റ് ജോൺസ് ബഥനി ഓർത്തഡോക്സ് വലിയ പള്ളിയുടെ ആഭിമുഖ്യത്തിൽ മാർ ഡയനീഷ്യസ് ചാരിറ്റബിൾ ഫൗണ്ടേഷന്റെ സഹകരണത്തോടെ ഫെബ്രുവരി 15 ചൊവ്വാഴ്ച 4.30 ന് മല്ലപ്പള്ളി ബഥനി പളളി ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം നടത്തുന്നു. ഫാ. പി.കെ. ഗീവറുഗീസിന്റെ അദ്ധ്യക്ഷതയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിനായി എത്തുന്ന കാതോലിക്കാ ബാവായെ പള്ളി കവാടത്തിൽ നിന്നും സ്വീകരിച്ചാനയിക്കും.

പരിപാടിയുടെ വിജയത്തിനായി പോളസ് ഈപ്പൻ (പ്രസിഡന്റ്) കുഞ്ഞു കോശി പോൾ (ജനറൽ കൺവീനർ )മത്തായി ജോയി (ട്രസ്റ്റി ) അഡ്വ പ്രസാദ് ജോർജ് , ബാബു താഴത്തുമോടയിൽ (സെക്രട്ടറിമാർ ) സജി മാത്യു (ട്രഷറാർ ) എന്നിവരടങ്ങിയ കമ്മറ്റി പ്രവർത്തിക്കുന്നു. മലങ്കര സഭയ്ക്ക് മല്ലപ്പള്ളി നൽകിയ പരിശുദ്ധൻ മല്ലപ്പള്ളി വട്ടശ്ശേരിൽ ജോസഫിന്റെയും ഏലിയാമ്മയും മകനായി 1858 ഒക്ടോബർ 31നു ജനനം. ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ 1876 ഒക്ടോബർ 12നു ശെമ്മാശപട്ടം.

1879 ഒക്ടോബർ 16 ന് പ. പരുമല തിരുമേനിയിൽ നിന്നും പൂർണ ശെമ്മാശപട്ടവും 1880 ജനുവരി 18 ന് കശ്ശീശ്ശാ പട്ടവും . 1881 ൽ കോട്ടയം , പരുമല സെമിനാരികളിൽ മൽപ്പാൻ . 1903 നവംമ്പർ 1 ന് റമ്പാൻ സ്ഥാനം. 1908 മെയ് 1 ന് ഗീവറുഗീസ് മാർ ദീവന്നാസ്യോസ് എന്ന പേരിൽ മെത്രാപ്പോലീത്താ, 1909 ൽ മലങ്കര മെത്രാപ്പോലിത്താ. 1934 ഫെബ്രുവരി 23 ന് കാലം ചെയ്തു. കോട്ടയം പഴയ സെമിനാരിയിൽ കബറടക്കി. 2003 ഫെബ്രുവരി 23 ന് മലങ്കരയുടെ രണ്ടാമത്തെ പരിശുദ്ധനായി സഭ പ്രഖ്യാപിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ത്രിദിന വ്യക്തിത്വ വികസന പരിശീലനം ആരംഭിച്ചു

0
പത്തനംതിട്ട : കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിന്റെയും കേരള നോളജ് ഇക്കോണമി മിഷന്റെയും ആഭിമുഖ്യത്തില്‍...

തൃശൂരിലെ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

0
തൃശൂർ: തൃശൂർ നഗരത്തിൽ വിവിധയിടങ്ങളിൽ പഴകിയ ഭക്ഷണം പിടികൂടി. കോർപ്പറേഷൻ ആരോഗ്യ...

വിനോദ സഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് അപകടം ; 10 പേർക്ക് പരിക്ക്

0
പെരുമ്പാവൂർ : പെരുമ്പാവൂർ പാണിയേലിയിൽ വിനോദ സഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് അപകടം....

കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് ജില്ലാതല ഉദ്ഘാടനം നടന്നു

0
പത്തനംതിട്ട : കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് ആറാം ഘട്ട വാക്‌സിനേഷന്‍ ക്യാമ്പയിന്‍...