തിരുവനന്തപുരം: വ്യാജമദ്യം വാറ്റിയ സീരിയല്‍ നടിയും കൊലകേസ് പ്രതിയും നെയ്യാറ്റിന്‍കരയിലെ ചാരായ വാറ്റ് കേന്ദ്രത്തില്‍ നിന്നും പിടിയിലായി. വെള്ളറട സ്വദേശി വിശാഖിനേയും ചെമ്പൂര് സ്വദേശി സിനിയെയും ആണ് പിടികൂടിയത്. നെയ്യാറ്റിന്‍കരയില്‍ 400 ലിറ്റര്‍ കോടയും പാങ്ങോട് 1010 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളുമാണ് എക്‌സൈസ് പിടിച്ചെടുത്തത്. രണ്ട് വര്‍ഷം മുന്‍പ് ഒറ്റശേഖരമംഗലം സ്വദേശിയായ അരുണിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് വിശാഖ്. സീരിയലില്‍ ജുനിയര്‍ ആര്‍ട്ടിസ്റ്റും നാടക നടിയുമാണ് പിടിയിലായ സിനി. ലോക് ഡൗണ്‍ തുടങ്ങിയതു മുതല്‍ ചെമ്പൂര്‍, ഒറ്റശേഖരമംഗലം തുടങ്ങിയ പ്രദേശങ്ങളില്‍ ഇവര്‍ ചാരായം വാറ്റിയിരുന്നു എന്ന് പോലീസ് കണ്ടെത്തിയിരുന്നു
വ്യാജമദ്യം വാറ്റിയ കൊലകേസ് പ്രതിയും സീരിയല്‍ നടിയും പിടിയില്‍
RECENT NEWS
Advertisment