പന്തളം: പുരോഗമന കലാസാഹിത്യ സംഘം പന്തളം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം പന്തളം എഎസ്ഐടി ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. സാംസ്ക്കാരിക പ്രവർത്തകനും പ്രഭാഷകനും ആയ റ്റി.എൻ. കൃഷ്ണപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള ഫോക്‌ലോർ അക്കാദമി അംഗവും ജില്ല വൈസ് പ്രസിഡൻ്റും ആയ അഡ്വ. സുരേഷ് സോമ കലാവതരണങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡൻ്റ് പ്രിയതാ ഭരതൻ അദ്ധ്യക്ഷത വഹിച്ചു. വിനോദ് മുളമ്പുഴ, സദാനന്ദി രാജപ്പൻ, പി.ജി. ഭരതരാജൻ പിള്ള, കെ.എച്ച് ഷിജു, നിബിൻ രവീന്ദ്രൻ, എം.കെ. സത്യൻ, ഡോ. കെ.പി. കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു. തുടർന്ന് വയലാർ കവിതകളുടെയും ഗാനങ്ങളുടെയും അവതരണങ്ങൾ നടന്നു.
പ്രശസ്ത ചിത്രകാരന്മാരായ പ്രമോദ് കുരമ്പാല, മനു ഒയാസിസ് എന്നിവരുടെ തത്സമയ ചിത്രരചനകളുടെ പ്രദർശനവും നടന്നു. തുടർന്ന് കവികളും ഗായകരുമായ മിനി കോട്ടൂരേത്ത്, സുനിൽ വിശ്വം, രതീഷ് പന്തളം, സുവർണ്ണ, രാജീവ് മണ്ണിൽമഠം, അടൂർ രാമകൃഷ്ണൻ, ഹാഷിംജി, സി. ജി.മോഹനൻ, ലിൻസി സാം, സുഗതപ്രമോദ്, ബിജു കണ്ണങ്കര, സുരേഷ് കലാലയം, സുമരാജശേഖരൻ, ജ്യോതി വർമ്മ, പി. ശ്രീലേഖ, എം.കെ. സത്യൻ, ഗാനപ്രിയ, സുധാമണി, രാജമ്മ കുട്ടപ്പൻ, ലീല കെ., ശശി മണി മുറ്റത്ത്, സുധാമുരളി, ശ്രീദേവി എസ്., സിന്ധു പി.ആനന്ദ് തുടങ്ങിയവർ ഗാനാലാപനങ്ങളും കവിതാവതരണങ്ങളും നടത്തി. അഡ്വ. സുരേഷ് സോമയുടെയും സുനിൽ വിശ്വത്തിൻ്റെയും നേതൃത്വത്തിൽ നടന്ന കൂട്ടപ്പാട്ട് സദസ്സിന് ഒരു നവ്യാനുഭവം പകർന്നു.