തിരുവനന്തപുരം: വയലാർ രാമവർമ്മ മഹിളാ സാംസ്‌കാരികവേദിയുടെ വയലാർ നടനമുദ്ര പുരസ്‌കാരത്തിന് നർത്തകി അശ്വതി നായർ അര്‍ഹയായി. പുരസ്‌കാരദാനം ഇന്ന് നടക്കും. 13-ാം വയസ്സിലാണ് അശ്വതി നായർ നൃത്ത പഠനം ആരംഭിക്കുന്നത്. ചന്ദ്രിക, കലാക്ഷേത്ര ഷാലി വിജയൻ, പദ്മ സദികുമാർ, അനുപമ മോഹൻ എന്നിവരുടെ കീഴിലായിരുന്നു പഠനം. എന്നാൽ മോഹിനിയാട്ടത്തോടായിരുന്നു അശ്വതിക്ക് കൂടുതല്‍ താത്പര്യം. തൻ്റെ ഗുരു ഡോ. കലാമണ്ഡലം സുഗന്ധിയുടെ മാർഗനിർദേശപ്രകാരം അശ്വതി മോഹിനിയാട്ടത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ സാംസ്കാരിക മന്ത്രാലയത്തിൻ്റെ എംപാനൽ ചെയ്ത ആർട്ടിസ്റ്റ് കൂടിയാണ് അശ്വതി. കൂടാതെ ‘പ്രോമിസിംഗ് കാറ്റഗറി ആർട്ടിസ്റ്റ്’ ആയി ഗ്രേഡ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി നിരവധി ഫെസ്റ്റിവലുകളിൽ പങ്കെടുത്തിട്ടുമുണ്ട്.
ലക്ഷ്യ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്‌സിൻ്റെ സ്ഥാപക ഡയറക്ടർ കൂടിയാണ് അശ്വതി. വിദ്യാർത്ഥികളെ പരമ്പരാഗത കലാരൂപങ്ങളുടെ സൂക്ഷ്മതകൾ പഠിപ്പിക്കുകയും അവരെ നമ്മുടെ സംസ്കാരത്തിലേക്ക് അടുപ്പിക്കുകയും ചെയ്യുകയാണ് അശ്വതിയുടെയും ലക്ഷ്യ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്‌സിൻ്റെയും ലക്ഷ്യം.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1