ഏഴംകുളം – കൈപ്പട്ടൂര്‍ റോഡിന്‍റെ പണികള്‍ പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊടുമണ്‍ : ഏഴംകുളം – കൈപ്പട്ടൂര്‍ റോഡിന്‍റെ പണികള്‍ പുരോഗമിക്കുന്നു. വാഴവിള പാലം മുതല്‍ ചന്ദനപ്പള്ളി വരെയാണ്‌ ഇപ്പോള്‍ നിര്‍മാണം നടക്കുന്നത്‌. സ്‌ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്‌ പാലമുക്ക്‌ മുതല്‍ ഏഴംകുളം ജംഗ്ഷന്‍ വരെ പണികള്‍ തടസപ്പെട്ടു കിടക്കുകയാണ്‌. പഴയ പോലീസ്‌ സ്‌റ്റേഷന്‍ ജംഗ്ഷനില്‍ പുതിയ പാലം ജംഗ്ഷനിലെ കെ.എസ്‌.എഫ്‌.ഇക്ക്‌ മുന്നിലെ കലുങ്ക്‌ ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണം നടന്നു വരികയാണ്‌. എന്നാല്‍ ഈ നിര്‍മാണ സ്‌ഥലത്തുകൂടി കടന്നു പോകുന്ന കൂറ്റന്‍പൈപ്പ്‌ ലൈനുകള്‍ മാറ്റി സ്‌ഥാപിക്കാത്തത്‌ കാരണം വെള്ളത്തിന്റെ സുഗമമായ ഒഴുക്കിന്‌ തടസം ഉണ്ടാകുമെന്നും പറയുന്നു. നിര്‍മാണം പൂര്‍ത്തിയായ വാഴവിള പാലത്തിന്റെ അടിഭാഗത്തും നിര്‍മാണം നടക്കുന്ന പഴയ പോലീസ്‌ സ്‌റ്റേഷന്‍ ജംഗ്ഷനിലെ പാലത്തിന്റെ അടിഭാഗത്തും ഇത്തരത്തില്‍ ജല അതോറിറ്റിയുടെ കൂറ്റന്‍പൈപ്പ്‌ ലൈന്‍ കടന്നു കടന്നുപോകുന്നുണ്ട്‌. ഇത്‌ മാറ്റാന്‍ കഴിയില്ലെന്നാണ്‌ അധികൃതര്‍ പറയുന്നത്‌.

കനത്ത മഴ പെയ്‌താല്‍ കൊടുമണ്‍ ജംഗ്ഷനില്‍ ഉള്‍പ്പെടെ വെള്ളക്കെട്ട്‌ രൂക്ഷമാകാറുണ്ട്‌. ഈ ഭാഗത്തെ വെള്ളം ഒഴുക്കി വിടാനാണ്‌ കെ.എസ്‌.എഫ്‌.ഇക്കു മുന്നില്‍ കലുങ്ക്‌ നിര്‍മാണം പുരോഗമിക്കുന്നത്‌. ഇപ്പോള്‍ നിര്‍മാണം നടക്കുന്ന കലുങ്കിന്റെ മധ്യഭാഗത്തു കൂടി കടന്നുപോകുന്ന കൂറ്റന്‍ പൈപ്പ്‌ മാറ്റി സ്‌ഥാപിക്കാനും കഴിയില്ല. ഈ പൈപ്പും മാറ്റി സ്‌ഥാപിച്ചില്ലെങ്കില്‍ ഇവിടെ കലുങ്ക്‌ പണിതത്‌ കൊണ്ട്‌ യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ലെന്ന്‌ വ്യാപാരികളും യാത്രക്കാരും പറയുന്നു. സ്‌റ്റേഡിയത്തിന്റെ മുന്‍വശത്ത്‌ റോഡിന്‌ വീതി കുറവാണെന്ന ആക്ഷേപവുമുണ്ട്‌. 12 മീറ്റര്‍ വീതിയിലാണ്‌ റോഡ്‌ ടാര്‍ ചെയ്യുന്നത്‌. 28 കലുങ്ക്‌, പാലം, ഓട, ബസ്‌ ഷെല്‍ട്ടര്‍, സംരക്ഷണഭിത്തി, ഓട എന്നിവയും ഉണ്ടാകും. 10 കിലോമീറ്റര്‍ നീളമുള്ള റോഡ്‌ ബി.എം, ബി.സി നിലവാരത്തിലാണ്‌ നിര്‍മ്മിക്കുന്നത്‌. 43 കോടി രൂപയാണ്‌ അനുവദിച്ചത്‌.

കെ.പി റോഡില്‍ ഏഴംകുളം ജംഗ്ഷനില്‍ നിന്നാരംഭിച്ച്‌ കൊടുമണ്‍, ചന്ദനപ്പള്ളി വഴി കൈപ്പട്ടൂരില്‍ എത്തിച്ചേരുന്ന പ്രധാന റോഡാണിത്‌. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പത്തനംതിട്ടയില്‍നിന്നും തിരുവനന്തപുരത്തേക്ക്‌ പോകുന്ന വാഹനങ്ങള്‍ക്ക്‌ അടൂര്‍ ജംഗ്ഷനിലെത്താതെ തന്നെ എം. സി റോഡില്‍ ഏനാത്ത്‌ എത്താനാവും. കൊല്ലത്തു നിന്ന്‌ എത്തുന്ന വാഹനങ്ങള്‍ക്ക്‌ കൊല്ലം, കൊട്ടാരക്കര, ഏനാത്ത്‌,ഏഴംകുളം കൊടുമണ്‍ വഴി പത്തനംതിട്ടയില്‍ എത്താനുള്ള എളുപ്പ വഴി കൂടിയാണിത്‌. ശബരിമല തീര്‍ത്ഥാടകര്‍ക്കും ഏറെ സൗകര്യപ്രദമായ റോഡാണിത്‌?.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...