വയോസേവന പുരസ്കാരം തിരുവനന്തപുരം നഗരസഭയ്ക്ക്; അഭിമാനകരമായ നേട്ടമാണിതെന്ന് മേയർ ആര്യ രാജേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വയോജനങ്ങൾക്ക് വേണ്ടി നടപ്പാക്കിയ ക്ഷേമ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്‍റെ വയോസേവന പുരസ്കാരം 2024 തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു. വയോജനങ്ങളുടെ ക്ഷേമം സമൂഹത്തിന്റെ കൂടെ ഉത്തരവാദിത്തമാണെന്നും നാടും നഗരവും വികസനത്തിന്റെ പാതയിൽ കുതിക്കുമ്പോൾ നമുക്കൊപ്പം ചേർത്ത് നിർത്തേണ്ടവർ തന്നെയാണ് വയോജനങ്ങളെന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.ഒട്ടേറെ ക്ഷേമ പദ്ധതികൾ വയോജനങ്ങൾക്കായി തിരുവനന്തപുരം നഗരസഭ ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നും ആ പ്രവർത്തനങ്ങൾക്കാകെ ലഭിച്ച അംഗീകാരമാണ് ഈ നേട്ടമെന്നും ആര്യ രാജേന്ദ്രൻ പ്രതികരിച്ചു. അഭിമാനകരമായ നേട്ടമാണിത്. നഗരത്തിലെ മുതിർന്ന പൗരന്മാരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ നടത്തുന്ന പ്രവർത്തനങ്ങൾ ഫലപ്രദമാകുന്നുണ്ട് എന്നാണ് ഇത് തെളിയിക്കുന്നതെന്ന് മേയർ അഭിപ്രായപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...