Tuesday, April 22, 2025 7:58 am

ഒരേക്കർ 33 സെന്റ് സ്ഥലം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് സൌജന്യമായി വിട്ടുനല്‍കി അതുമ്പുംകുളം വാഴക്കാലായിൽ ജഗദമ്മ കുട്ടപ്പൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : മനുഷ്യൻ എല്ലാം വെട്ടിപ്പിടിക്കാൻ മത്സരിക്കുന്ന ഈ കാലഘട്ടത്തില്‍  തന്റെ മനുഷ്യായുസിന്റെ സമ്പാദ്യമാകെ പാവപ്പെട്ടവർക്കും ഉറ്റവർ ഉപേക്ഷിക്കപ്പെട്ടവർക്കും നൽകി അവരെ ഹൃദയത്തോട് ചേർത്ത് പിടിക്കുകയാണ് സി പി ഐ (എം) അതുമ്പുംകുളം ബ്രാഞ്ച് അംഗം കൂടിയായ വാഴക്കാലായിൽ ജഗദമ്മ കുട്ടപ്പൻ .

75 വയസ്സിലെത്തി നില്‍ക്കുന്ന ഈ അമ്മ തന്റെ ഉടമസ്ഥതയിലുള്ള ഒരേക്കർ 33 സെന്റ് സ്ഥലം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് സൌജന്യമായി വിട്ടുനല്‍കിയിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷനിൽ പാവപ്പെട്ടവർക്ക് വീട് നിർമ്മിക്കാൻ 50 സെന്റ് സ്ഥലവും കോന്നി ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റിക്ക് വയോജനങ്ങളെയും ഉറ്റവർ ഉപേക്ഷിക്കപ്പെട്ടവരെയും സംരക്ഷിക്കാൻ അഭയകേന്ദ്രം നിർമ്മിക്കുന്നതിന് 50 സെന്റ് സ്ഥലവും, പ്രദേശവാസിയായ ആരോരും ഇല്ലാത്ത അമ്മയ്ക്കും മകൾക്കും വീട് നിർമ്മിക്കുന്നതിന് 10 സെന്റും, പാർട്ടി ബ്രാഞ്ച് ഓഫീസ് നിർമ്മിക്കുന്നതിന് 5 സെന്റ് സ്ഥലവും റോഡിനായി 15 സെന്റ് സ്ഥലവും വീതിച്ചു നൽകി.

ഭർത്താവ് കുട്ടപ്പൻ 2015 മാർച്ച് 13 നാണ് മരണപ്പെടുന്നത്. തലേ ദിവസം മരണ കിടക്കയിൽ വെച്ച് അദ്ദേഹം ജഗദമ്മയോട് സ്വത്തുക്കൾ എല്ലാം പാവങ്ങൾക്ക് നൽകാൻ പറഞ്ഞു.  അദ്ദേഹത്തിന്റെ കൂടി ആഗ്രഹമാണ്  നടപ്പായതെന്ന് ജഗദമ്മ പറഞ്ഞു.  മക്കളില്ലാത്ത ഇവർ പൊതുജന സേവനത്തില്‍ സദാസമയവും മുഴുകിയിരുന്നു.  ഭർത്താവിന്റെ മരണശേഷം ഇവരുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആത്മാനന്ദമയി മഠത്തിലൂടെ നിരവധി പേർക്ക്  ആശ്വാസമായി.

ജഗദമ്മയുടെ അടുത്ത ബന്ധുക്കളായ രവികുമാർ , വിജയമ്മ രവികുമാർ, അഡ്വ .പത്മ ദിവാകരൻ എന്നിവർക്കൊപ്പമാണ് മഠത്തിന്റെ പ്രവർത്തനം നടത്തുന്നത്.  1975 മുതൽ 89 വരെ ഇറാൻ, സൗദി എന്നീ രാജ്യങ്ങജിൽ നേഴ്സായിരുന്ന ജഗദമ്മ 89 മുതൽ പാർട്ടി അംഗമാണ്.  ദീർഘകാലം എലിമുള്ളം പ്ലാക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. പ്രായം 75 ആയെങ്കിലും പ്രായത്തെ വകവെയ്ക്കാതെ സാമൂഹിക രംഗത്ത് സജീവമാണ്.  ബന്ധുവായ വിജയമ്മയുടെ പിന്തുണ എല്ലാത്തിനും ഉണ്ട് . തന്റെ ഉടമസ്ഥതയിൽ ഉള്ള ഭൂമി കൈമാറുന്നതിലൂടെ പാവപ്പെട്ടവർക്ക് തല ചായ്ക്കാൻ ഒരിടം കിട്ടുമെന്ന സന്തോഷമുണ്ടന്ന് ജഗദമ്മ പറഞ്ഞു.  പാർട്ടി അംഗമായ ജഗദമ്മയ്ക്ക് വസ്തു എൽപ്പിക്കാൻ പാർട്ടിയല്ലാതെ മറ്റൊരു പേര് ആലോചിക്കേണ്ടി വന്നില്ല. ഭർത്താവിന്റെ അഗ്രഹം നടപ്പാക്കിയതിൽ അതിയായ സന്തോഷമാണെന്ന് വിതുമ്പി കൊണ്ട് ഇവര്‍ പറഞ്ഞു.

ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റിക്ക് നൽകിയ ഭൂമിയുടെ സമ്മതപത്രം സി പി ഐ (എം) ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും, ലൈഫ് മിഷനിലേക്ക് നൽകിയ ഭൂമിയുടെ സമ്മതപത്രം അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ യും, പാർട്ടി ഓഫീസ് നിർമ്മിക്കാൻ നൽകുന്ന ഭൂമിയുടെ സമ്മതപത്രം സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റംഗം പി ജെ അജയകുമാറും ഏറ്റുവാങ്ങി.

ജഗദമ്മയുടെ വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ സി പി ഐ (എം) ഏരിയ കമ്മിറ്റി അംഗം എം എസ് ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ശ്യാംലാൽ, കെ എസ് കെ ടി യു ജില്ലാ പ്രസിഡന്റ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായർ, ലൈഫ് മിഷൻ ജില്ലാ കോഡിനേറ്റർ സി പി സുനിൽ, സി പി ഐ എം ഏരിയ കമ്മിറ്റിയംഗങ്ങളായ ടി രാജേഷ് കുമാർ, വർഗ്ഗീസ് ബേബി, ലോക്കൽ കമ്മിറ്റിയംഗങ്ങളായ എ കുട്ടൻ, മിഥുൻ മോഹൻ, ചെങ്ങറ സഹകരണ ബാങ്ക് പ്രസിഡന്റ് എസ് സന്തോഷ് കുമാർ, പഞ്ചായത്തംഗം ബിജി കെ വർഗ്ഗീസ്, ഇ എം എസ് സൊസൈറ്റി ഭാരവാഹികളായ മനോഹരൻ, ബിജു ഇല്ലിരിക്കൽ, മനോഹരൻ എന്നിവർ സന്നിഹിതരായിരുന്നു. സി പി ഐ എം കോന്നിതാഴം ലോക്കൽ സെക്രട്ടറി ജിജോ മോഡി സ്വാഗതവും ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റി ട്രഷറർ അഡ്വ..ബാബുജി നന്ദിയും പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ സ്​​പേ​ഡെ​ക്സ് ദൗ​ത്യ​ത്തി​ൽ ര​ണ്ടാം ത​വ​ണ​യും ഉ​പ​ഗ്ര​ഹ​ങ്ങ​ളെ കൂ​ട്ടി​യോ​ജി​പ്പി​ച്ചു

0
ബം​ഗ​ളൂ​രു : ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ സ്​​പേ​ഡെ​ക്സ് ദൗ​ത്യ​ത്തി​ൽ ര​ണ്ടാം ത​വ​ണ​യും ഉ​പ​ഗ്ര​ഹ​ങ്ങ​ളെ കൂ​ട്ടി​യോ​ജി​പ്പി​ച്ചു....

എൻജിനീയറിങ്​, ഫാർമസി പ്രവേശന കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷകൾക്ക്​ തുടക്കം

0
തിരുവനന്തപുരം : സംസ്ഥാന എൻജിനീയറിങ്​, ഫാർമസി പ്രവേശന കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷകൾക്ക്​ ബുധനാഴ്ച...

18 കി​ലോ തി​മിം​ഗ​ല ഛർ​ദ്ദിൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നു​പേ​രെ വ​നം വ​കു​പ്പ് അ​റ​സ്റ്റ് ചെ​യ്തു

0
കോ​യ​മ്പ​ത്തൂ​ർ: 18 കി​ലോ തി​മിം​ഗ​ല ഛർ​ദ്ദിൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നു​പേ​രെ വ​നം...

നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എം ഇ​ത്ത​വ​ണ ആ​രെ ഗോ​ദ​യി​ലി​റ​ക്കു​മെ​ന്ന ച​ർ​ച്ച സ​ജീ​വം

0
മ​ല​പ്പു​റം : നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എം ഇ​ത്ത​വ​ണ ആ​രെ ഗോ​ദ​യി​ലി​റ​ക്കു​മെ​ന്ന ച​ർ​ച്ച...