കോഴിക്കോട് : ജില്ലയില്‍ വിവിധ ഇടങ്ങളില്‍ കോവിഡ് വ്യാപനം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇളവനുവദിക്കുന്നത് ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം മാത്രമായിരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കോവിഡ് പോസീറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പരിഗണിച്ച് ശാസ്ത്രീയമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നത്. എന്നാല്‍, കണ്ടെയിന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്ന് നീക്കുവാന്‍ വേണ്ടി ആവശ്യപ്പെടുന്ന പ്രവണത പല ഭാഗത്തു നിന്നും ശക്തിപ്പെടുന്നുണ്ട്. ഇങ്ങനെ ഇളവ് അനുവദിക്കേണ്ടിവന്നാല്‍ രോഗവ്യാപനം ശക്തമാവാന്‍ ഇടവരും. ഈ പ്രവണത നിരുത്സാഹപ്പെടുത്താന്‍ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും മുന്നോട്ടുവരണം.
ഇളവനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുക ആരോഗ്യവകുപ്പിന്റെ വിലയിരുത്തലിന് ശേഷം മാത്രമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. കലക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ സാംബശിവറാവു പങ്കെടുത്തു.