മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന് രാത്രി എട്ട് മണിക്ക് ചര്‍ച്ച നടക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന് രാത്രി എട്ട് മണിക്ക് ചര്‍ച്ച നടക്കും. മന്ത്രി റോജി എം. ജോണിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച. സമരസമിതി ഭാരവാഹികളും ഉന്നതിയിലെ താമസക്കാരും ചര്‍ച്ചയില്‍ പങ്കെടുക്കും.ഇന്നലെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നെങ്കിലും നിയമനടപടികള്‍ സ്വീകരിച്ച കണ്ണോത്ത് കുടുംബം എത്താത്തതിനെ തുടര്‍ന്ന് മാറിവെക്കുകയായിരുന്നു. അതേസമയം മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലില്‍ കണ്ണോത്ത് കുടുംബത്തിന് അനുകൂലമായാണ് മന്ത്രി അടക്കമുള്ളവര്‍ നിലപാടെടുക്കുന്നതെന്ന് സമരസമിതി ആരോപിച്ചു.

ഭൂമി അളക്കാന്‍ കലക്ടര്‍ അടക്കമുള്ളവര്‍ തയ്യാറാകുന്നില്ലെന്നും ആരോപണമുണ്ട്. എന്നാല്‍ വിഷയം രമ്യമായി പരിഹരിക്കണമെന്നാണ് ആഗ്രഹമെന്ന് മന്ത്രി റോജി എം. ജോണ്‍ പറഞ്ഞു. പാരിയത്തുകാവിലെ ആളുകളെ പെരുവഴിയില്‍ ഇറക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.പാരിയത്തുകാവിലെ ജനങ്ങള്‍ക്ക് സ്വീകാര്യമായ സൗകര്യമൊരുക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. തുടക്കം മുതല്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ അക്കാര്യം വ്യക്തമാക്കിയതാണ്. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും റോജി എം. ജോണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നൗഷാദ് ഇന്നും ജീവിക്കുന്നു : മകളിലൂടെ ……

0
പത്തനംതിട്ട : മലയാളികൾക്ക് ഒരുകാലത്ത് ‘നൗഷാദ്’ എന്ന പേര് കേൾക്കുമ്പോൾ ആദ്യം...

വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം : ദീപ്തി മേരി വർഗീസിനും അയിഷാ പോറ്റിയ്ക്കും...

0
തിരുവനന്തപുരം : യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് മുൻ സർക്കാർ നിയമിച്ച...

ഓണാവധിക്ക് ശേഷം തിരികെ മടങ്ങുന്നവർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ

0
തിരുവനന്തപുരം: ഓണാവധിക്ക് ശേഷം തിരികെ മടങ്ങുന്നവർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ....

പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
ഗുരുഗ്രാം: പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി ക്രിക്കറ്റ് പരിശീലനകേന്ദ്രത്തിൽ കളിച്ചുകൊണ്ടിരുന്ന...