കണ്ണൂര്‍ : സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന് കുരുക്ക് മുറുകുന്നു. ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കണമെന്നാവശ്യപ്പെട്ടു ഗവര്‍ണര്‍ക്ക് കത്തു നല്‍കിയ മന്ത്രിയുടെ നടപടി അധികാര ദുര്‍വിനിയോഗം എന്നാണ് ആരോപണം. മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും. മന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ച ഗവര്‍ണറുടെ നടപടിയും ചട്ടവിരുദ്ധമാണ്.
പ്രൊ വി സി എന്ന അധികാരം ഉപയോഗിച്ചാണ് വിസി നിയമനത്തിന് മന്ത്രി ആര്‍. ബിന്ദു ശുപാര്‍ശ നല്‍കിയത്. എന്നാല്‍ മന്ത്രിക്ക് ഇതിന് അധികാരമില്ല. സെര്‍ച്ച് കമ്മിറ്റിയാണ് വിസി നിയമന പട്ടിക ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് കൈമാറേണ്ടത്. ആ പട്ടികയില്‍ നിന്ന് ഗവര്‍ണര്‍ വിസിയെ തെരഞ്ഞെടുക്കണം. ഇല്ലാത്ത അധികാരം അവകാശപ്പെട്ട് മന്ത്രി നല്‍കിയത് ശുപാര്‍ശ കത്താണെന്നാണ് പ്രതിപക്ഷ ആരോപണം.
മന്ത്രിയുടെ കത്ത് മാത്രം അടിസ്ഥാനമാക്കി വിസി നിയമനത്തിന് അംഗീകാരം നല്‍കിയ ഗവര്‍ണറുടെ നടപടിയും ചോദ്യം ചെയ്യപ്പെടുകയാണ്. ഇല്ലാത്ത അധികാരമുപയോഗിച്ച് മന്ത്രി നല്‍കിയ നിര്‍ദേശം എന്തിന് ഗവര്‍ണര്‍ അംഗീകരിച്ചു കൊടുത്തു എന്നതാണ് ചോദ്യം. മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ലോകായുക്തയെ സമീപിക്കും. ചാന്‍സലര്‍ പദവി ഗവര്‍ണറില്‍ നിന്ന് എടുത്തു മാറ്റാന്‍ നേരത്തെ ശ്രമം നടത്തിയ യു.ഡി.എഫ് ഇപ്പോള്‍ മലക്കംമറിയുകയാന്നെന്നു എസ്.എഫ്.ഐ .ദേശീയ അധ്യക്ഷന്‍ വി.പി സാനു ആരോപിച്ചു. ഗവര്‍ണറെ തുണയ്ക്കുന്ന യു.ഡി.എഫ് നിലപാട് കോണ്‍ഗ്രസിന് ദോഷം ചെയ്യും. പല സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസിനെ അധികാരത്തിനു പുറത്താക്കിയത് ഗവര്‍ണര്‍മാര്‍ മുഖേനയാണെന്നും സാനു ഡല്‍ഹിയില്‍ പറഞ്ഞു.