വിസി നിയമനം ; മന്ത്രിയ്ക്ക് കുരുക്ക് മുറുകുന്നു ; പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി പ്രതിപക്ഷം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന് കുരുക്ക് മുറുകുന്നു. ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കണമെന്നാവശ്യപ്പെട്ടു ഗവര്‍ണര്‍ക്ക് കത്തു നല്‍കിയ മന്ത്രിയുടെ നടപടി അധികാര ദുര്‍വിനിയോഗം എന്നാണ് ആരോപണം. മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും. മന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ച ഗവര്‍ണറുടെ നടപടിയും ചട്ടവിരുദ്ധമാണ്.

പ്രൊ വി സി എന്ന അധികാരം ഉപയോഗിച്ചാണ് വിസി നിയമനത്തിന് മന്ത്രി ആര്‍. ബിന്ദു ശുപാര്‍ശ നല്‍കിയത്. എന്നാല്‍ മന്ത്രിക്ക് ഇതിന് അധികാരമില്ല. സെര്‍ച്ച്‌ കമ്മിറ്റിയാണ് വിസി നിയമന പട്ടിക ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് കൈമാറേണ്ടത്. ആ പട്ടികയില്‍ നിന്ന് ഗവര്‍ണര്‍ വിസിയെ തെരഞ്ഞെടുക്കണം. ഇല്ലാത്ത അധികാരം അവകാശപ്പെട്ട് മന്ത്രി നല്‍കിയത് ശുപാര്‍ശ കത്താണെന്നാണ് പ്രതിപക്ഷ ആരോപണം.

മന്ത്രിയുടെ കത്ത് മാത്രം അടിസ്ഥാനമാക്കി വിസി നിയമനത്തിന് അംഗീകാരം നല്‍കിയ ഗവര്‍ണറുടെ നടപടിയും ചോദ്യം ചെയ്യപ്പെടുകയാണ്. ഇല്ലാത്ത അധികാരമുപയോഗിച്ച്‌ മന്ത്രി നല്‍കിയ നിര്‍ദേശം എന്തിന് ഗവര്‍ണര്‍ അംഗീകരിച്ചു കൊടുത്തു എന്നതാണ് ചോദ്യം. മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ലോകായുക്തയെ സമീപിക്കും. ചാന്‍സലര്‍ പദവി ഗവര്‍ണറില്‍ നിന്ന് എടുത്തു മാറ്റാന്‍ നേരത്തെ ശ്രമം നടത്തിയ യു.ഡി.എഫ് ഇപ്പോള്‍ മലക്കംമറിയുകയാന്നെന്നു എസ്.എഫ്.ഐ .ദേശീയ അധ്യക്ഷന്‍ വി.പി സാനു ആരോപിച്ചു. ഗവര്‍ണറെ തുണയ്ക്കുന്ന യു.ഡി.എഫ് നിലപാട് കോണ്‍ഗ്രസിന് ദോഷം ചെയ്യും. പല സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസിനെ അധികാരത്തിനു പുറത്താക്കിയത് ഗവര്‍ണര്‍മാര്‍ മുഖേനയാണെന്നും സാനു ഡല്‍ഹിയില്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...