കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ മലയാളവിഭാഗത്തില്‍ വഴിവിട്ട് നിയമനം ഉണ്ടായിട്ടില്ലെന്ന് വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ട്.
നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ?അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമനം റദ്ദാക്കില്ലെന്നും വി.സി പറഞ്ഞു.
2018ലെ യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് നിയമനങ്ങള്‍ നടന്നിട്ടുളളത്. പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും വൈസ് ചാന്‍സലര്‍ അവകാശപ്പെട്ടു.
പിന്നില്‍ രാഷ്ട്രീയനീക്കങ്ങള്‍ സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. മാര്‍ക്ക് ലിസ്റ്റ് പുറത്ത് വിടില്ലെന്നും കോടതി ആവശ്യപ്പെട്ടാല്‍ അപ്പോള്‍ ഹാജരാക്കുമെന്നും ധര്‍മരാജ് ആടാട്ട് പ്രതികരിച്ചു. പരാതി ഉന്നയിച്ചവര്‍ റാങ്ക് ലിസ്റ്റില്‍ ഒപ്പിട്ടതാണെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.