Monday, June 24, 2024 6:04 pm

കെ ഫോണിന്‍റെ ഉദ്ഘാടനത്തിന് മാത്രം 4.35 കോടി ചെലവ് ; ഇത് ധൂർത്താണെന്ന് വി.ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെ ഫോണിന്‍റെ ഉദ്ഘാടന ചടങ്ങിന് മാത്രം 4.35 കോടി രൂപ സംസ്ഥാന സർക്കാർ ചെലവിടുന്നതെന്നും ഇത് ധൂർത്താണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കുന്ന കെ ഫോണ്‍ ഉദ്ഘാടനത്തിന് 4.35 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ശമ്പളവും പെന്‍ഷനും നല്‍കാനാകാതെ സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. എന്നിട്ടും ധൂര്‍ത്തിന് ഒരു കുറവുമില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.

കെ ഫോണിന്റെ ഉദ്ഘാടനം തെരഞ്ഞെടുപ്പിന് മുന്‍പും നടത്തിയിട്ടുണ്ട്. ഇപ്പോഴും പദ്ധതി ഒന്നും ആകാതെയാണ് ഉദ്ഘാടനം നടത്തുന്നത്. 18 മാസം കൊണ്ട് 20 ലക്ഷം പാവങ്ങള്‍ക്കും മുപ്പതിനായിരം സര്‍ക്കാര്‍ ഓഫീസുകളിലും സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്നാണ് 2017ല്‍ പ്രഖ്യാപിച്ചത്. 20 ലക്ഷമെന്നത് 14,000 ആക്കി കുറച്ചിട്ടും അത് പോലും പൂര്‍ത്തിയായില്ല. 1500 കോടി മുടക്കിയ പദ്ധതിയില്‍ 10,000 പേര്‍ക്ക് പോലും ഇന്റര്‍നെറ്റ് നല്‍കാന്‍ കെ ഫോണിന്റെ ഉദ്ഘാടനത്തിനാണ് നാലര കോടി രൂപ ചെലവഴിക്കുന്നത്.

കെ ഫോണിന്റെ ഉദ്ഘാടനവുമായി പ്രതിപക്ഷം സഹകരിക്കില്ല. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന് 124 കോടി രൂപയാണ് ചെലവാക്കിയത്. അഴിമതി കാമറ ഇടപാടുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ സ്വീകരിക്കാനുള്ള നടപടികള്‍ യു.ഡി.എഫ് ആരംഭിച്ചിട്ടുണ്ട്. ധൂര്‍ത്തും അഴിമതിയുമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര.അഴിമതിയും ധൂര്‍ത്തും കൊണ്ട് സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ സാധാരണക്കാരുടെ തലയിലേക്ക് കയറുകയാണ്. വൈദ്യുത ബോര്‍ഡ് ലാഭത്തിലാണെന്ന് പറയുമ്പോഴും വീണ്ടും വൈദ്യുതി ചാര്‍ജ് കൂട്ടുകയാണ്.

എല്ലാ നികുതികളും കൂട്ടി സര്‍ക്കാര്‍ നിരന്തരമായി ജനങ്ങളെ ബുദ്ധിമൂട്ടിക്കുകയാണ്.കെ ഫോണിന്‍റെ ഉദ്ഘാടനവുമായി പ്രതിപക്ഷം സഹകരിക്കില്ല. പദ്ധതിയോടുള്ള എതിർപ്പല്ലെന്നും അഴിമതിയാണ് കാരണമെന്നും സതീശൻ വ്യക്തമാക്കി. അഴിമതി കാമറയിലെ അതേ കമ്പനികൾ കെ ഫോണിലും ഉൾപ്പെട്ടിട്ടുണ്ട്. വിവാദമായ കാമറ ഇടപാടിൽ നിയമനടപടികൾ സ്വീകരിക്കാൻ യു.ഡി.എഫ് യോഗം തീരുമാനിച്ചതായും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹരിയാനയിൽ നവദമ്പതികളെ വെടിവെച്ച് കൊലപ്പെടുത്തി

0
ദില്ലി: ഹരിയാനയിൽ നവദമ്പതികളെ വെടിവെച്ച് കൊലപ്പെടുത്തി. ഹരിയാന സ്വദേശികളായ തേജ്‍വീർ സിം​ഗ്,...

ദക്ഷിണ കൊറിയയിൽ ലിഥിയം ബാറ്ററി നിർമ്മാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 22 മരണം ; എട്ട്...

0
സോള്‍: ദക്ഷിണ കൊറിയയില്‍ സിയോളിനടുത്ത് ലിഥിയം ബാറ്ററി നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍...

മിനി ലോറിയിൽ ബസ് ഇടിച്ച് രണ്ട് മലയാളികൾക്ക് പരിക്കേറ്റു

0
ബെംഗളൂരു: മിനി ലോറിയിൽ ബസ് ഇടിച്ച് രണ്ട് മലയാളികൾക്ക് പരിക്കേറ്റു. കർണാടകയിലെ...

ജെപി നഡ്ഡ രാജ്യസഭാ നേതാവ് ; പുതിയ ബിജെപി അധ്യക്ഷനെ ഉടൻ നിയമിക്കും

0
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയെ രാജ്യസഭ നേതാവായി...