ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം ; നാളെ വിമന്‍ ഇന്ത്യാ മൂവ്‌മെന്‍റ് സംസ്ഥാന വ്യാപക പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബി.ജെ.പി എം.പിയും റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മേധാവിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് വനിതാ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് ‘വനിതാ ഗുസ്തി താരങ്ങള്‍ക്ക് നീതി ഉറപ്പാക്കുക; പോക്‌സോ കേസ് പ്രതി ബി.ജെ.പി എം.പിയെ അറസ്റ്റുചെയ്യുക’ എന്ന തലക്കെട്ടില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ഐ. ഇര്‍ഷാന അറിയിച്ചു.

പ്രായപൂര്‍ത്തിയാകാത്ത ഒരാളെയടക്കം വനിതാ ഗുസ്തി താരങ്ങളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയെന്ന അതീവ ഗൗരവതരമായ പരാതിയില്‍ കേന്ദ്ര ബി.ജെ.പി ഭരണകൂടം തുടരുന്ന മൗനം ലജ്ജാകരമാണ്. രാജ്യത്തിന്റെ അഭിമാനം ലോകത്തിന്റെ നെറുകയില്‍ ഉയര്‍ത്തിക്കാട്ടാന്‍ സര്‍വതും സമര്‍പ്പിച്ച വനിതാ താരങ്ങള്‍ തങ്ങളുടെ മാനത്തിനും നീതിക്കും വേണ്ടി പോരാടേണ്ടി വന്നത് രാജ്യത്തിന്റെ മാനം കെടുത്തിയിരിക്കുന്നു.

രാജ്യത്തിന്റെ സംസ്‌കാരത്തെയും പൈതൃകത്തെയും തകര്‍ത്തെറിഞ്ഞ് മതാധിപത്യം ഉല്‍ഘോഷിച്ച് നടത്തിയ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുമ്പില്‍ നടന്ന ആദ്യത്തെ സമരം സ്ത്രീകളുടെ മാനത്തിനു വേണ്ടിയായിരുന്നു എന്നതില്‍ ഓരോ ഇന്ത്യക്കാരനും ലജ്ജിച്ചു തലതാഴ്ത്തിയിരിക്കുന്നു. വനിതാ താരങ്ങളുടെ സമരം മൂന്നാഴ്ച പിന്നിട്ടിട്ടും കണ്ട ഭാവം നടിക്കാത്ത മോദിയുടെയും ബി.ജെ.പിയുടെയും നിലപാട് പ്രതിഷേധാര്‍ഹമാണ്.

അഭിമാന താരങ്ങളുടെ നീതിയേക്കാള്‍ ബി.ജെ.പിക്ക് പ്രധാനം ബ്രിജ്ഭൂഷണ്‍ സിങ്ങിലൂടെയുള്ള രാഷ്ട്രീയ നേട്ടമാണ്. പോക്‌സോ കേസില്‍ പ്രതിയായ ഒരാളെ സംരക്ഷിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം കാണിക്കുന്ന അമിതാവേശം വരാനിരിക്കുന്ന നാളുകളെക്കുറിച്ചുള്ള ദുരന്ത സൂചനയാണ്. ബ്രിജ് ഭൂഷണെ ഉടന്‍ അറസ്റ്റുചെയ്ത് സമഗ്രാന്വേഷണം നടത്തണമെന്ന് എം.ഐ. ഇര്‍ഷാന ആവശ്യപ്പെട്ടു. ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രതിഷേധ സംഗമത്തില്‍ സംസ്ഥാന, ജില്ലാ നേതാക്കള്‍ സംസാരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...