കോട്ടയം : കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടായെന്നത് യാഥാര്‍ഥ്യമാണ് അത് പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രശ്‌നപരിഹാരം ഉമ്മന്‍ ചാണ്ടിയില്‍നിന്ന് തുടങ്ങി. എല്ലാവരെയും കാണും. പിണക്കമുണ്ടാകുമ്പോള്‍ ഇണക്കത്തിന്റെ ശക്തി കൂടുമെന്ന് സതീശന്‍ പറഞ്ഞു. പ്രശ്‌നപരിഹാര ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
പുതുപ്പള്ളിയിലെ വീട്ടിലെത്തിയാണ് വി.ഡി സതീശന്‍ ഉമ്മന്‍ചാണ്ടിയെ കണ്ടത്. കോണ്‍ഗ്രസ് ഫസ്റ്റ്, ഗ്രൂപ്പ് സെക്കന്‍ഡാണ്. ഗ്രൂപ്പില്ലാതെ കോണ്‍ഗ്രസ് മുന്നോട്ടുപോകുമോ എന്ന ചോദ്യത്തിനായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി. പാര്‍ട്ടി മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവും ഉമ്മന്‍ ചാണ്ടിയും കൂടിക്കാഴ്ച ശേഷം പുതുപ്പള്ളിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.