Wednesday, July 24, 2024 12:23 pm

നരേന്ദ്രമോദിയുടെ ദുർഭരണം ഈ തെരഞ്ഞെടുപ്പോടെ പിഴുതെറിയപ്പെടുമെന്ന് വി ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജനാധിപത്യവും മതേതരത്വവും അട്ടിമറിക്കുന്ന നരേന്ദ്രമോദിയുടെ ദുർഭരണം ഈ തെരഞ്ഞെടുപ്പോടെ പിഴുതെറിയപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പൂങ്കാവിൽ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പു പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രഭരണവും പിണറായിയുടെ പരാജിത ഭരണവും മൂലം ജനം പൊരുതി മുട്ടിയിരിക്കുകയാണ്. കോൺഗ്രസിന്റെ ജനകീയ മുഖമുള്ള പ്രകടന പത്രിക കണ്ടു മോദിയും കൂട്ടരും ഭയന്നിരിക്കുകയാണ്. നടപ്പാക്കുന്ന പ്രഖ്യാപനങ്ങൾ മാത്രമാണ് നമ്മൾ പറയുന്നത്. ദാനമായി കിട്ടിയ തുടർഭരണത്താൽ അന്ധതപൂണ്ട ധൃതരാഷ്ട്രരായി പിണറായി മാറിക്കഴിഞ്ഞു. സമസ്ത മേഖലകളിലും അരാജകത്വവും കെടുകാര്യസ്ഥതയും നിലനിക്കുന്നു.

സാധാരണക്കാരുടെ ആശ്രയമായിരുന്ന സഹകരണ മേഖല സിപിഎമ്മിന് കള്ളപ്പണ സമ്പാദനത്തിനുള്ള സ്ഥാപനമായി മാറ്റി. ശമ്പളവും പെൻഷനും നൽകാതെ നിരന്തരം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. സപ്ലൈകോ സ്ഥാപനങ്ങളെ തകർത്തു. മോഡിയാകട്ടെ വർഗീയവിഷം ആളിക്കത്തിക്കുമ്പോൾ പിണറായി അതിനു എണ്ണ പകർന്നു നൽകുന്നു. ജനാധിപത്യ ഭാരതം പുനർനിർമിക്കാൻ ഇന്ത്യ മുന്നണി ബഹുഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തുമെന്നും സതീശൻ പറഞ്ഞു. യുഡിഎഫ് കോന്നി നിയോജക മണ്ഡലം ചെയർമാൻ എസ് സന്തോഷ്‌കുമാർ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, എൻ.ഷൈലാജ് , മാത്യു കുളത്തുങ്കൽ ,എ.ഷംസുദീൻ, റോബിൻ പീറ്റർ ,വെട്ടൂർ ജ്യോതിപ്രസാദ്‌ ,സാമുവൽ കിഴക്കുപുറം, എലിസബത്ത് അബു, എസ് വി പ്രസന്നകുമാർ, സജി കൊട്ടക്കാട്, ദീനാമ്മ റോയി, ആർ.ദേവകുമാർ, അബ്ദുൽ മുത്തലീഫ് , പ്രൊഫ.ബാബു ചാക്കോ ,ജ്യോതിഷ്കുമാർ മലയാലപ്പുഴ, രജനി പ്രദീപ്, ജോസ് കൊന്നപ്പാറ, രാജൻ പടിയറ, ഏബ്രഹാം ചെങ്ങറ, ശാന്തിജൻ, വർഗീസ് ചള്ളക്കൽ, റോബിൻമോൻസി , ഐവാൻ വകയാർ, രവി പിള്ള, എന്നിവർ പ്രസംഗിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നേപ്പാളിൽ വിമാനം തകര്‍ന്ന് വീണ് കത്തിയമ‍ർന്നു : അപകടത്തിൽ പെട്ടത് 19 പേരുമായി പോയ...

0
കാഠ്‌‌മണ്ഡു: നേപ്പാളിൽ വിമാനാപകടം നടന്നതായി വിവരം. കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽ നിന്നും...

ഒരു വിദ്യാർത്ഥി പോലുമില്ലാതെ 89 സർക്കാർ സ്കൂളുകൾ ; സ്കൂളുകൾ ലയിപ്പിക്കാനുള്ള നീക്കവുമായി ഹിമാചൽപ്രദേശ്

0
ഷിംല: ഹിമാചൽ പ്രദേശിൽ സർക്കാർ സ്കൂളുകളിൽ പഠിക്കാൻ കുട്ടികളില്ല. 89 പ്രൈമറി...

ഉപതിരഞ്ഞെടുപ്പിനുള്ള പോളിംഗ് ബൂത്തായി ഉപയോഗിക്കുന്ന ചാമക്കാല പ്രദേശത്തെ അങ്കണവാടിക്ക് സമീപം വെള്ളക്കെട്ട് പതിവാകുന്നു

0
ഏഴംകുളം : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഏഴംകുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ പോളിംഗ്...

ബജറ്റില്‍ എല്ലാ സംസ്ഥാനങ്ങളെയും എപ്പോഴും പരാമർശിക്കാനാവില്ല ; ആരോടും വിരോധവും വിധേയത്വവും ഇല്ലെന്ന് ധനമന്ത്രി

0
ന്യൂ ഡല്‍ഹി : കേന്ദ്ര ബജറ്റിനെ ആന്ധ് ബീഹാര്‍ ബജറ്റെന്ന് പരിഹസിക്കുന്നവര്‍ക്ക്...