ലോ​കാ​യു​ക്ത​യെ നോ​ക്കു​കു​ത്തി​യാ​ക്കു​ന്ന ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ ഒ​പ്പി​ട​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി.​ഡി ​സ​തീ​ശ​ന്‍ ഗ​വ​ര്‍​ണ​ര്‍​ക്ക് ക​ത്ത​യ​ച്ചു​

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ലോ​കാ​യു​ക്ത​യെ നോ​ക്കു​കു​ത്തി​യാ​ക്കു​ന്ന ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ ഒ​പ്പി​ട​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗ​വ​ര്‍​ണ​ര്‍​ക്ക് ക​ത്ത​യ​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. അ​ഴി​മ​തി വി​രു​ദ്ധ സം​വി​ധാ​ന​ങ്ങ​ളു​ടെ പ്ര​സ​ക്തി ഇ​ല്ലാ​താ​ക്കി പ്ര​വ​ര്‍​ത്തി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ നീ​ക്കം. പു​തി​യ ഓ​ര്‍​ഡി​ന​ന്‍​സോ​ടെ ലോ​കാ​യു​ക്ത​യു​ടെ പ്ര​സ​ക്തി ത​ന്നെ​യി​ല്ലാ​താ​യി. സ​ര്‍​ക്കാ​രി​നെ​തി​രേ ഉ​യ​രു​ന്ന അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളു​ടെ മു​ന​യൊ​ടി​ക്കാ​നാ​ണ് ലോ​കാ​യു​ക്ത​യെ ഇ​ല്ലാ​താ​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വം മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ച്ചി​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ ​- റെ​യി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സു​ക​ള്‍ മു​ന്നി​ല്‍​ക​ണ്ടും മു​ഖ്യ​മ​ന്ത്രി​ക്കും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ര്‍.​ബി​ന്ദു​വി​നും എ​തി​രേ നി​ല​വി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന കേ​സു​ക​ളും കാ​ര​ണ​മാ​ണ് സ​ര്‍​ക്കാ​ര്‍ പു​തി​യ നീ​ക്കം ന​ട​ത്തു​ന്ന​ത്. ലോ​കാ​യു​ക്ത​യെ നി​യ​മി​ക്കു​ന്ന സ​മി​തി​യി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ണ്ടെ​ങ്കി​ല്‍ ഭേ​ദ​ഗ​തി​യെ​ക്കു​റി​ച്ച്‌ സ​ര്‍​ക്കാ​ര്‍ ഒ​ന്നും അ​റി​യി​ച്ചി​ല്ലെ​ന്നും സ​തീ​ശ​ന്‍ വ്യ​ക്ത​മാ​ക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...