Thursday, July 3, 2025 9:32 am

വിരട്ടാന്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിരട്ടാന്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച്‌ കടന്നതില്‍ കടുത്ത പ്രതിഷേധവും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് അതിനുള്ള ചരടുവലി നടന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

‘മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പറഞ്ഞിട്ടാണ് എന്റെ വീട്ടിലേക്ക് ആള്‍ ഇരച്ചു കയറിയത്. എന്നിട്ടവരെ ജാമ്യത്തില്‍ വിട്ടിരിക്കുന്നു. ഇതാണ് നീതി അല്ലേ? ഇത് മഹാനാശത്തിന്റെ തുടക്കമാണെന്ന് ഓര്‍മ്മപ്പെടുത്തുകയാണ്. കെപിസിസി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും തങ്ങളുടെ കൈക്കരുത്ത് അറിയുമെന്ന് പറഞ്ഞ അമ്ബലപ്പുഴ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തോ? സതീശന്‍ ചോദിച്ചു.

ക്രിമിനലല്ലേ അവന്‍. ഒരുത്തന്‍ തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ കൊച്ചിനെ കടത്തിയ ഡിവൈഎഫ്‌ഐ നേതാവ്. തിരുവനന്തപുരത്ത് കാലു കുത്താന്‍ സമ്മതിക്കില്ലെന്നാ അവന്‍ പറയുന്നേ, ക്രിമിനിലുകളാണിവര്‍’. മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് കന്റോണ്‍മെന്റ് ഹൗസില്‍ പ്രതിഷേധവുമായി എത്തിയത്. ഒരാളെ പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ് തടഞ്ഞുവെച്ചു.

കൂടെയുണ്ടായിരുന്ന രണ്ട് പേരാണ് പോലീസുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. പിടിച്ചുവെച്ചിരിക്കുന്ന ആളെ പുറത്തുവിടണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ പിടിച്ചുവെച്ചയാളെ പോലീസിന് കൈമാറി. പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ് മര്‍ദിച്ചുവെന്ന് ഇയാള്‍ ആരോപിച്ചു. കന്റോണ്‍മെന്റ് ഹൗസ് സുരക്ഷിത മേഖലയായി വിജ്ഞാപനം ചെയ്തിട്ടില്ലെന്ന പറഞ്ഞാണ് മ്യൂസിയം പോലീസ് പ്രതികള്‍ക്ക് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ സിപിഎം – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മാര്‍ച്ച്‌ മസ്‌കറ്റ് ഹോട്ടലിന് മുന്നില്‍ ബാരിക്കേഡ് കെട്ടി പോലീസ് തടഞ്ഞിരുന്നു. എന്നാല്‍ ബാരിക്കേഡ് മറികടന്ന് നാല് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കന്റോണ്‍മെന്റ് ഹൗസിലേക്ക് അതിക്രമിച്ച്‌ കടക്കുകയായിരുന്നു.

ഇവരില്‍ ഒരാളെ തടഞ്ഞുവെച്ച വിഡി സതീശന്റെ സ്റ്റാഫ് അംഗങ്ങള്‍ ഒരാളെ പോലീസ് പറഞ്ഞുവിട്ടെന്നും ആരോപിച്ചു. അകത്ത് പിടിയിലായ പ്രവര്‍ത്തകനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഗേറ്റിന് വെളിയില്‍ പോലീസുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഒടുവില്‍ നാല് പേരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ മാര്‍ച്ചിനിടെയാണ് വന്‍ സുരക്ഷാ വീഴ്ചയുണ്ടായത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി കൊല്ലുമെന്ന് പറഞ്ഞാണ് അതിക്രമിച്ചു കയറിയതെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ആരോപിച്ചു.

ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ അഭിജിത്ത്, മറ്റു രണ്ടു പ്രവര്‍ത്തകരായ ശ്രീജിത്ത്, ചന്തു എന്നിവരാണ് അകത്തേക്ക് അതിക്രമിച്ചു കയറിയത്. ‘പ്രതിപക്ഷ നേതാവ് എവിടെ…. അവനെ കൊല്ലും…..’ എന്ന് ആക്രോശിച്ച്‌ കന്റോണ്‍മെന്റ് ഹൗസിലേക്ക് കയറിയ അക്രമികള്‍ കല്ലെറിഞ്ഞു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ തടയുന്നതിനിടെ മൂന്നു പേരും പിന്തിരിഞ്ഞോടി. രണ്ടു പേര്‍ പോലീസ് എയിഡ് പോസ്റ്റും കടന്ന് പുറത്തെത്തി. മൂന്നാമനെ പോലീസുകാര്‍ തടഞ്ഞുവെച്ചു എന്നുമായിരുന്നു പ്രതിപക്ഷ നേതാവ് ഈ സംഭവത്തെ വിശദീകരിച്ചത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നടപടി മുന്നിൽ കണ്ട് വകുപ്പ് ചുമതല സഹപ്രവർത്തകന് കൈമാറി, ഏത് ശിക്ഷയും ഏറ്റുവാങ്ങും :...

0
തിരുവനന്തപുരം : നടപടി മുന്നിൽ കണ്ട് യൂറോളജി വകുപ്പിന്റെ ചുമതലയും രേഖകളും...

കൊച്ചിയിൽ ലഹരി വേട്ട ; 203 ഗ്രാം എം.ഡി.എം.എ പിടികൂടി

0
കൊച്ചി : കൊച്ചിയിൽ ലഹരി വേട്ടയിൽ 203 ഗ്രാം എം.ഡി.എം.എ പിടികൂടി....

പാറമട വിഷയം ; 54 ദിവസം അവധിയെടുത്ത മലയാലപ്പുഴ പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ സ്ഥലം...

0
മലയാലപ്പുഴ : പാറമടയ്ക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട സമ്മർദ്ദം...

ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടന്നെന്ന് എം സ്വരാജ്

0
മലപ്പുറം : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം...