എറണാകുളം : യുവാവിനെ സംഘം ചേര്‍ന്ന് തട്ടികൊണ്ടുപോയി മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ പ്രതി പിടിയിലായി. ഏലൂര്‍ തായങ്കരി വീട്ടില്‍ അലന്‍ മോറിസിനെയാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്. കളമശ്ശേരി എസ്.എച്ച്.ഒ പി.ആര്‍ സന്തോഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ജൂണ്‍ ആറിന് വട്ടേക്കുന്നം സ്വദേശിയായ നിഥിനെ ഇടപ്പള്ളി ഭാഗത്ത് വെച്ചാണ് അലന്‍റെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. സംഘം നിഥിനെ കുസാറ്റിന്‍റെ സമീപത്തുള്ള ഒഴിഞ്ഞ പാടശേഖരത്തും അടുത്തുള്ള വാടകവീടിന്‍റെ മുറിയില്‍വെച്ചും മാരകമായി ദേഹോപദ്രവമേല്‍പിച്ചു. തുടര്‍ന്ന് ഭീഷണിപ്പെടുത്തിയാണ് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു.
യുവാവിനെ സംഘം ചേര്‍ന്ന് തട്ടികൊണ്ടുപോയി മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ പ്രതി പിടിയിലായി
- Advertisment -
Recent News
- Advertisment -
Advertisment