സമരം ചെയ്‌ത വനിതാ കോൺഗ്രസ് പ്രവർത്തകരെക്കുറിച്ച് മോശം പരാമർശങ്ങളുമായി ഇടത് എംഎൽഎ ; പരാതി നൽകി യൂത്ത് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മുഖ്യമന്ത്രിയ്‌ക്കെതിരായ കോണ്‍ഗ്രസ് സമരത്തില്‍ പങ്കെടുക്കുന്ന വനിതാ പ്രവര്‍ത്തകരെക്കുറിച്ച്‌ മോശം പരാമര്‍ശവുമായി സിപിഎം എംഎല്‍എ. നെന്മാറ എംഎല്‍എ കെ.ബാബുവാണ് പല്ലശനയില്‍ നടന്ന പൊതുയോഗത്തില്‍ വെച്ചാണ് കെ.ബാബു വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ അപമാനിച്ച്‌ സംസാരിച്ചത്. സ്‌ത്രീകള്‍ കയറിക്കഴിഞ്ഞാലുടന്‍ അവര്‍‌ സമരത്തിന്റെ മുമ്പില്‍ നില്‍ക്കും. അങ്ങനെ നിന്നാല്‍തന്നെ അവിടെ ബാരിക്കേഡ് തീര്‍ത്തിട്ടുണ്ടെങ്കില്‍ അതിനുമുകളിലേക്ക് ചാടിക്കയറും.

ചാടിക്കയറി മുകളിലെത്തിയാല്‍’ എന്ന് പറഞ്ഞശേഷമാണ് കെ.ബാബു മോശം പരാമര്‍ശം നടത്തിയത്. ‘നാണം കെട്ട സമരങ്ങളാണിവിടെ. ആള് വേണ്ടേ, ആള് കൂട്ടണ്ടേ അവര്, നിങ്ങള് കാണുന്നില്ലേ പ്രതിഷേധം. ഏഴും മൂന്നും പത്താളുണ്ടോ എനിടെയെങ്കിലും. നാലും മൂന്നും ഏഴാള് കയറും അതില്‍ ഏതെങ്കിലും രണ്ട് പെണ്ണുങ്ങള്‍ കയറും’ എന്നും കെ.ബാബു പ്രസംഗിച്ചു.

മുഖ്യമന്ത്രിയ്‌ക്കെതിരായ സമരപരിപാടികളില്‍ ബാരിക്കേഡില്‍ കയറിയ കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകരെക്കുറിച്ചായിരുന്നു കെ.ബാബു പ്രസംഗിച്ചത്. താന്‍ പ്രസംഗിച്ചതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം പിന്നീട് ചോദിച്ചു. കെ.ബാബുവിനെതിരെ യൂത്ത് കോണ്‍ഗ്രസ് കൊല്ലങ്കോട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....