സമരം ചെയ്യുന്നവരെ മുഴുവന്‍ തീവ്രവാദികളാക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വിമര്‍ശിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആവിക്കല്‍തോട് മലിനജല പ്ലാന്റിനെതിരായ സമരത്തിനു പിന്നില്‍ തീവ്രവാദികളാണെന്ന മന്ത്രി എം.വി ഗോവിന്ദന്റെ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം. സമരം ചെയ്യുന്നവരെ മുഴുവന്‍ തീവ്രവാദികളാക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വിമര്‍ശിച്ചു. മാലിന്യ സംസ്‌കരണത്തിന് സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്. ഇതുപോലൊരു പദ്ധതി നടപ്പാക്കാന്‍ കഴിയാത്ത സ്ഥലമാണ് ആവിക്കല്‍തോട്. ആയിരക്കണക്കിന് ആളുകള്‍ തിങ്ങിത്താമസിക്കുന്ന സ്ഥലമാണത്. അവിടെ കോര്‍പറേഷന് സ്ഥലമുണ്ടെന്ന് പറഞ്ഞ് അവിടെ തന്നെ നടപ്പാക്കണമോ?-സതീശന്‍ ചോദിച്ചു.

”ഒരു എസ്.ഡി.പി.ഐയും വെല്‍ഫെയര്‍ പാര്‍ട്ടിയുമല്ല. യു.ഡി.എഫിന്റെ കൗണ്‍സിലറാണ് അവിടെയുള്ളത്. കൗണ്‍സിലര്‍ പോലും അറിയാതെയാണ് പദ്ധതി കൊണ്ടുവന്നത്. വിളപ്പില്‍ശാല അടക്കമുള്ള പാഠങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. നഗരത്തിന്റെ വിഴുപ്പും മാലിന്യവും കൊണ്ടുതള്ളേണ്ട ഇടമാണോ ഗ്രാമങ്ങള്‍? നമ്മുടെ വീടിന്റെ അടുത്തേക്ക് ഇത്തരമൊരു പ്ലാന്റ് വന്നാല്‍ നമ്മുടെ പ്രതികരണം എങ്ങനെയാവും?”

പദ്ധതി നിര്‍ത്തിവയ്ക്കണം. പകരം മറ്റു സ്ഥലം കണ്ടെത്തണം. ആര്‍ക്കും പ്രയാസമില്ലാത്ത സ്ഥലം കണ്ടെത്തണം. സമരം ചെയ്യുന്നവരെ മുഴുവന്‍ തീവ്രവാദികളാക്കുന്നത് ശരിയല്ല-വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. എല്ലായിടത്തും തീവ്രവാദ ആരോപണം ഉന്നയിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സില്‍വര്‍ലൈനിലും ഇത് കണ്ടതാണെന്നും എം.കെ മുനീര്‍ എം.എല്‍.എ കുറ്റപ്പെടുത്തി. വിഷയത്തില്‍ മുനീറാണ് നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചത്.

കണ്ണുകാണാത്ത യുവാവിനെ വളഞ്ഞിട്ട് മര്‍ദിക്കുകയുണ്ടായി. സ്ത്രീകള്‍ക്കും മര്‍ദനമേറ്റു. എല്ലാത്തില്‍നിന്നും രക്ഷപ്പെടാന്‍ സര്‍ക്കാര്‍ തീവ്രവാദം ആരോപിക്കുകയാണ്. സമരം ചെയ്യുന്നത് തീവ്രവാദികളാണെന്നാണ് സര്‍ക്കാര്‍ വാദം. സില്‍വര്‍ലൈനിലും ഇതാണ് കണ്ടത്. കേരളം തീവ്രവാദികളുടെ താവളമായെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ?-മുനീര്‍ ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചു; വിഷബാധയേറ്റ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

0
സൂറത്ത്: ഗുജറാത്തിൽ ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചതിനെ...

തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ് റെയിൽവേ സ്റ്റേഷനു മുന്നിൽ വെച്ച് ജീപ്പുമായി കൂട്ടിയിടിച്ചു

0
ആലപ്പുഴ: ചേർത്തല റെയിൽവേ സ്റ്റേഷൻ മുന്നിലുണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്. കെഎസ്ആർടിസി...

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ...

വിഴിഞ്ഞത്തെ പരിപാടി ബിജെപി ബഹിഷ്കരിച്ചതായി അറിവില്ലെന്ന് വി മുരളീധരൻ

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി- ഇറക്കുമതി പ്രവർത്തനങ്ങളുടെ...