തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. 1977ല്‍ ആര്‍എസ്‌എസ് വോട്ട് നേടി ജയിച്ച ആളാണ് പിണറായിയെന്ന് സതീശന്‍ നിയമസഭയില്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ ബോംബ് സ്ഫോടനങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ ജനങ്ങളുടെ ആശങ്ക ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിലാണ് സതീശന്‍റെ ആരോപണം. പിണറായി വിമര്‍ശനത്തിന് അതീതനെന്ന് ധരിക്കരുത്. കാരണഭൂതനെന്ന സുഖിപ്പിക്കലിലൊന്നും വീഴരുതെന്നും സതീശന്‍ പറഞ്ഞു. ആര്‍എസ്‌എസ് പ്രതിയായ സ്ഫോടനക്കേസില്‍ പോലും സംസ്ഥാനത്ത് അറസ്റ്റ് നടക്കുന്നില്ലെന്നും സതീശന്‍ വ്യക്തമാക്കി. ബോംബ് വഴി തടഞ്ഞിട്ട് നടക്കാന്‍ വയ്യാത്ത അവസ്ഥയാണെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച സണ്ണി ജോസഫ് പറഞ്ഞു.
ആര്‍എസ്‌എസ് വോട്ട് നേടി ജയിച്ച ആളാണ് പിണറായിയെന്ന് സതീശന്‍
RECENT NEWS
Advertisment