തിരുവനന്തപുരം : കേരളത്തില്‍ ബി.ജെ.പി സാന്നിധ്യമില്ലാത്തതിന്റെ കുറവ് നികത്താന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസെന്ന എ. വിജയരാഘവന്റെ പ്രസ്താവനയ്ക്കെതിരെ വി.ഡി സതീശന്‍ രംഗത്ത്.
തിരഞ്ഞെടുപ്പിന് മുന്‍പുണ്ടായ സി.പി.ഐ.എം ബി.ജെ.പി ബന്ധത്തിന് പിണറായി വിജയന്റ കാര്യക്കാരനായി നിന്നതിന്റെ ജാള്യത മറയ്ക്കാനാണ് എ. വിജയരാഘവന്‍ കോണ്‍ഗ്രസിനുമേല്‍ ബി.ജെ.പി ബന്ധം ആരോപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ മതേതര നിലപാടില്‍ ഒരു വിട്ടുവിഴ്ചയും ചെയ്യില്ലെന്ന് അസന്നിഗ്ദമായി പറഞ്ഞിട്ടുള്ളതാണ്. സംഘപരിവാര്‍ തൊപ്പി കോണ്‍ഗ്രസിന്റെ തലയില്‍ വയ്ക്കാമെന്ന് ആരും കരുതേണ്ട. ആ തൊപ്പി ചേരുന്നത് സി.പി.ഐ.എമ്മിന് തന്നെയാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ ബി.ജെ.പി വിരുദ്ധ പോരാട്ടത്തിന് എ.കെ.ജി സെന്ററില്‍ നിന്നുള്ള ഉപദേശം വേണ്ടെന്നും പ്രതിപക്ഷ നേതാവ് കൂട്ടിചേര്‍ത്തു.