ന്യൂയോര്‍ക്ക് സിറ്റിയില്‍ ഇന്ത്യക്കാരനായ ഊബര്‍ ഡ്രൈവര്‍ വെടിയേറ്റു മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റിയില്‍ ഇന്ത്യക്കാരനായ ഊബര്‍ ഡ്രൈവര്‍ വെടിയേറ്റു മരിച്ചു. ഇന്ത്യന്‍ വംശജനായ ഊബര്‍ ഡ്രൈവര്‍ കുല്‍ദീപ് സിംഗ് ആണ് (21), വെടിയേറ്റു മരിച്ചത്. ശനിയാഴ്ച ഹാര്‍ലത്തു വച്ച്‌ രാത്രി പത്തു മണിയോടെ വെടിയേറ്റ സിംഗ് ചൊവ്വാഴ്ച മൗണ്ട് സൈനായ് മോര്‍ണിംഗ് സൈഡ് ഹോസ്പിറ്റലില്‍ മരിച്ചു.

സിംഗിന്റെ കാറിന്റെ പുറകിലുള്ള സീറ്റില്‍ ഇരുന്ന യാത്രക്കാരനും പുറത്തു നിന്ന് ഒരു പതിനഞ്ചുകാരനുമായി വക്കേറ്റം ഉണ്ടായതോടെയാണ് തുടക്കം. കാര്‍ തുറന്ന് യാത്രക്കാരന്‍ ആ പയ്യനെ വെടി വച്ചു. പയ്യന്‍ തിരിച്ചും വെടി വച്ചു. പയ്യന്റെ വെടി പക്ഷെ സിംഗിന്റെ തലയ്ക്കാണ് കൊണ്ടത്.

വയറിലും തുടയ്ക്കും വെടിയേറ്റ പയ്യന്‍ സുഖം പ്രാപിച്ചു വരുന്നു. അയാളുടെ പക്കല്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തിരുന്നു. സംഭവം കഴിഞ്ഞയുടന്‍ സ്ഥലം വിട്ട അജ്ഞാതനായ യാത്രക്കാരനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എതാനും ദിവസം മുന്‍പാണ് കണക്ടിക്കട്ടില്‍ മലയാളി ഊബര്‍ ഡ്രൈവര്‍ അതിക്രൂരമായി അക്രമിക്കപ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...