പുതിയ വിദ്യാഭ്യാസ നയം കേരളത്തെ നാശത്തിലേക്ക് കൂപ്പുകുത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പുതിയ വിദ്യാഭ്യാസ നയം കേരളത്തെ നാശത്തിലേക്ക് കൂപ്പുകുത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇത്തരത്തില്‍ പോയാല്‍ വിദ്യാഭ്യാസപരമായും സാമ്പത്തികമായും കേരളം നാശത്തിലേക്ക് കൂപ്പുകുത്തുമെന്നും വി.ഡി സതീശന്‍ പറഞ്ഞു. ഹയര്‍സെക്കന്‍ററി ടീച്ചേഴ്സ് അസോസിയേഷന്‍ 32ആം സംസ്ഥാന സമ്മേളനം ടോപ് ഇന്‍ ടൗണില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ പാഠ്യപദ്ധതി വരും തലമുറയുടെ ബുദ്ധിവികാസത്തെ നശിപ്പിക്കും. കേരളത്തിന്‍റെ വിദ്യാഭ്യാസ നയത്തിന്‍റെ അപാകതയാണ് കേരളത്തിലെ കുട്ടികള്‍ യു.കെ.യിലും മറ്റും പോയി പഠിക്കുന്നത്. കേരളത്തിന്‍റെ വിദ്യാഭ്യാസത്തിന്‍റെ അപാകതയാണെന്നും അവര്‍ അവിടെ പഠിച്ച അവിടെ ജോലി ചെയ്ത് അവിടെ ജീവിക്കുമ്പോള്‍ അവരുടെ പണം അവിടെ തന്നെ ചിലവാകുന്നു. കേരളത്തിലേക്ക് എത്തുന്നില്ല.

ഇത്തരത്തില്‍ പുതുതലമുറ ചെയ്തു തുടങ്ങിയാല്‍ കേരളത്തിന്‍റെ സാമ്പത്തികഭദ്രതയും കൂപ്പുകുത്തും. പിഎസ്സി റാങ്ക് ലിസ്റ്റില്‍ വന്ന ഉദ്യോഗാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും ജോലി കാത്തിരിക്കുമ്പോള്‍ ആ തസ്തിക തന്നെ റദ്ദ് ചെയ്ത് അവരെ നിരാശരാക്കുന്നതും കടുത്ത ജനദ്രോഹമാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

സംസ്ഥാന പ്രസിഡണ്ട് ആര്‍. അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ്. മനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം കണ്‍വീനറും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ഡോക്ടര്‍ സി.എം മാത്യു സ്വാഗതം ആശംസിച്ചു. കെപിസിസി പ്രസിഡണ്ട് വി.ടി.ബലറാം, ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പന്‍, എ സ്സി ടി ഓ ചെയര്‍മാന്‍ ചവറ ജയകുമാര്‍, ഡിസിസി പ്രസിഡന്‍റ് സി ചന്ദ്രന്‍, ട്രഷറര്‍ കെ.എ. വര്‍ഗീസ്, സി. പ്രദീപ്, ജോഷി ആന്‍റണി, ഷൗക്കത്തലി, എ. പി .അബ്ദുല്‍ നാസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് യാത്രയയപ്പ്, അവാര്‍ഡ് ദാനം തുടങ്ങിയവയും ഉണ്ടായി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അക്കൗണ്ടിൽ വന്നത് ബെവ്കോയുടെ 20 ലക്ഷം , ബാങ്കിലറിയിക്കാതെ 12 ലക്ഷം വിൻവലിച്ച്...

0
ആലപ്പുഴ: ബാങ്ക് ജീവനക്കാരന് സംഭവിച്ച പിഴവു മൂലം അക്കൗണ്ടിലെത്തിയ ലക്ഷക്കണക്കിന് രൂപ...

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ മഹല്ലുകളിൽ സജീവമാക്കാൻ നിർദ്ദേശം നൽകി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

0
കോഴിക്കോട്: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ മഹല്ലുകളിൽ സജീവമാക്കാൻ നിർദ്ദേശം നൽകി മുസ്ലിം ലീ​ഗ്...

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിഎം...

കോഴിക്കോട് മെഡിക്കൽ കോളജിൽ ട്രാൻസിഷൻ മെഡിസിൻ വിഭാഗത്തിലെ കോൾഡ് റൂമുകളുടെ നാല് ഔട്ട്ഡോർ യൂണിറ്റുകളുടെ...

0
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വൻ പ്രതിസന്ധി. ട്രാൻസിഷൻ...