എല്‍ഡിഎഫില്‍ തുടരണമോയെന്ന് കേരള കോണ്‍ഗ്രസ് ആലോചിക്കണം : വി ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുന്‍ ധനമന്ത്രി കെ എം മാണി അഴിമതിക്കാരനാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ തുടരണോയെന്നതില്‍ ആലോചന വേണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഇതില്‍ കേരള കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം. ജോസ് കെ മാണിയും കൂട്ടരും ഇക്കാര്യത്തില്‍ അഭിപ്രായം പറയുമെന്നാണ് പ്രതീക്ഷയെന്നും വി ഡി സതീശന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.

കെ എം മാണിയുടെ മകന്‍ ജോസ് കെ മാണി നയിക്കുന്ന പാര്‍ട്ടിയെ ചുവപ്പു പരവതാനി വിരിച്ച്‌ സ്വീകരിച്ചതാണ് ഇടതുമുന്നണി. ആദര്‍ശധീരന്മാരും പുറത്ത് നില്‍ക്കുമ്പോള്‍ അഴിമതിക്കാരനാകുന്നതുമാണ് പതിവ് രീതി. കെ എം മാണിയെ കൂടെ നിര്‍ത്തിയിട്ടും ഇടതുമുന്നണി അപമാനിച്ചു.- വി ഡി സതീശന്‍ പറഞ്ഞു.

ഇടതുമുന്നണിയില്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേരള കോണ്‍ഗ്രസാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിയിലെ നേതാക്കള്‍ തീരുമാനമെടുക്കട്ടെ. കെഎം മാണി അഴിമതിക്കാരനായിരുന്നതായി സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കണോയെന്ന് നേതൃത്വം പുനരാലോചന നടത്തണം – പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...