തിരുവനന്തപുരം : കോൺഗ്രസിലെ അഭ്യന്തര വിഷയങ്ങളിൽ കെപിസിസി പ്രസിഡന്റ് പറയുന്നതാണ് അന്തിമ നിലപാടെന്ന് വിഡി സതീശൻ. നേതാക്കളെല്ലാം ചേർന്ന് കൂടിയാലോചിച്ച ശേഷമാണ് തീരുമാനം കെപിസിസി അധ്യക്ഷൻ പ്രഖ്യാപിക്കുന്നത്. അതാണ് പാർട്ടി നിലപാട് അതിനൊപ്പമാണ് താനെന്നും വിഡി സതീശൻ പറഞ്ഞു.
എല്ലാ സംഘടനങ്ങൾക്കും ഒരു പൊതുചട്ടക്കൂടുണ്ട്, അതിനകത്ത് നിന്നു വേണം എല്ലാവരും പ്രവർത്തിക്കാൻ. അതില്ലാതെ പോകുമ്പോൾ ആണ് അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരുന്നതെന്നും സതീശൻ പറഞ്ഞു. ഇപ്പോൾ കോൺഗ്രസിലുള്ളത് ഒരു പുതിയ രീതിയാണ്. സംഘടനപരമായ ചിട്ടയോടെയാണ് കാര്യങ്ങൾ ഇപ്പോൾ പോകുന്നത്. അതിന്റെ ആത്മവിശ്വാസം തങ്ങൾക്കെല്ലാമുണ്ട്. കോൺഗ്രസിലെ അഭ്യന്തര പ്രശ്നങ്ങൾ തങ്ങൾ പരിഹരിക്കുമെന്നും അക്കാര്യത്തിൽ എകെജി സെന്ററിൽ നിന്നും നിർദേശവും മാർഗനിർദേശവും നൽകേണ്ടതില്ലെന്നും സതീശൻ വ്യക്തമാക്കി.