ക്യാപ്റ്റൻ രാജു മെമ്മോറിയൽ അവാർഡ് നടന്‍ ബാലചന്ദ്രമേനോന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അനശ്വര നടൻ ക്യാപ്റ്റൻ രാജുവിന്റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ രണ്ടാമത്തെ അവാർഡ് മലയാള സിനിമയുടെ സകലകലാ വല്ലഭൻ ബാലചന്ദ്രമേനോന് നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി. ചാക്കോയും ജില്ല കൺവീനർ പി. സക്കീർ ശാന്തിയും അറിയിച്ചു.

ഒരു സിനിമയുടെ സകല മേഖലയിലും ബാലചന്ദ്രമേനോന്റെ സാന്നിദ്ധ്യമുണ്ട്. കഥ, തിരക്കഥ, സംഭാഷണം, നിർമ്മാണം, സംവിധാനം, ഗായകൻ, ഗാനരചയിതാവ്, നടൻ, വിതരണക്കാരൻ, എഡിറ്റിംഗ് എന്നി നിലകളിലും പത്രപ്രവർത്തകൻ, അഭിഭാഷകൻ തുടങ്ങിയ മേഖലകളിലും ബാലചന്ദ്രമേനോന്റെ സാന്നിദ്ധ്യമാണ് ബാലചന്ദ്രമേനോനെ അവാർഡിനായി പരിഗണിച്ചത്. മൊമന്റോയും അനുമോദന പത്രവും നൽകും.

ദേശീയ, സംസ്ഥാന ചലച്ചിത്ര അവാർഡുകൾക്ക് പുറമേ പത്മശ്രീയും നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ഫീച്ചർ ഫിലിമുകളിൽ നടൻ, സംവിധായകൻ, ഏഴുത്തുകാരൻ എന്നീ നിലകളിൽ 2018ലെ ലിംക ബുക്ക് ഓഫ് റെക്കാർഡും ലഭിച്ചു. കഴിഞ്ഞ വർഷം ജനപ്രിയ നടൻ ജനാർദ്ദനൻ ആണ് അവാർഡ് നൽകിയിരുന്നത്. സെപ്റ്റംബർ പതിനേഴിന് എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യുമെന്ന് സലിം.പി.ചാക്കോ അറിയിച്ചു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...