തിരുവനന്തപുരം : സംസ്ഥാനത്ത് ബിജെപിയെ ഏഴ് സീറ്റുകള്‍ വിജയിപ്പിക്കാന്‍ സിപിഐഎം ധാരണ ഉണ്ടാക്കിയതായി വി ഡി സതീശന്‍ എംഎല്‍എ. വരും ദിവസം ഈ ഏഴ് സീറ്റുകള്‍ ഏതെന്ന് കോണ്‍ഗ്രസ് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ കള്ളക്കടത്ത് കേസും ഡോളര്‍ കടത്ത് കേസും ഒത്തു തീര്‍പ്പാക്കിയതിന്റെ ഭാഗമായാണിതെന്നും സതീശന്‍ പറഞ്ഞു.
അതിനാലാണ് കേസ് അന്വേഷണം മരവിപ്പിച്ചത്. സംസ്ഥാനത്ത് ഒരു മുതിര്‍ന്ന നേതാവിനെ വീട്ടില്‍ വച്ചാണ് ഇക്കാര്യം ബിജെപി നേതാക്കളും സിപിഐഎം നേതാക്കളും ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. ഇത് ജനങ്ങള്‍ പൊളിച്ചെഴുതും. ജനങ്ങളുടെ മനസ് യുഡിഎഫിന്‍റെ ഉജ്വലമായ തിരിച്ചുവരവ്‍ ഉണ്ടാക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.