ആർഎസ്എസ് അനുകൂല പ്രസ്താവനയിൽ കെ സുധാകരനെ കുറ്റപ്പെത്തേണ്ടെന്ന് സതീശൻ

For full experience, Download our mobile application:
Get it on Google Play

ഷാർജ: ആർഎസ്എസ് അനുകൂല പ്രസ്താവനയിൽ സിപിഎം കെ സുധാകരനെ കുറ്റപ്പെടുത്തേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മും ബിജെപിയും ഒരുമിച്ചാണ് ബംഗാളിൽ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രസ്താവനയെ പറ്റി സുധാകരൻ തന്നെ വിശദീകരിച്ചിട്ടുണ്ട്. കോൺഗ്രസുകാരാരും ആർഎസ്എസ് ശാഖ സംരക്ഷിക്കുന്നവരല്ലെന്നും സതീശൻ പറഞ്ഞു. ശബരിമല നിലപാടിൽ സിപിഎം വെള്ളം ചേർത്തുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ വിലയിരുത്തൽ. സിപിഎം നിലപാടല്ല ജി സുധാകരൻ ഇപ്പോൾ പറയുന്നത്. സിപിഎമ്മിന്റെ നവോത്ഥാനം എല്ലാവർക്കും മനസ്സിലായല്ലോയെന്നും സുധാകരൻ പറഞ്ഞു.

എൻഎസ്എസിനെ താൻ തള്ളി പറഞ്ഞിട്ടില്ലെന്നും എൻസ്എസിന്റെ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും സതീശൻ. വർഗീയ വാദികളുടെ വോട്ട് വേണ്ട എന്നാണ് പറഞ്ഞത്. തെരഞ്ഞെടുപ്പ് സമയത്ത് സമുദായനേതാക്കളെ പോയി കണ്ട് വോട്ട് ചോദിക്കുന്നതിൽ ഒരു തെറ്റുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ തിരുവനന്തപുരം മേയറുടെ കത്ത് വിവാദത്തെ കുറിച്ചും സതീശൻ പ്രതികരിച്ചു. ക്രൈംബ്രാഞ്ച് പൊട്ടൻ കളിക്കുകയാണ്. കത്ത് ആരാണ് എഴുതിയതെന്ന് കണ്ടുപിടിക്കണം. ഏത് അന്വേഷണം നടത്തിയാലും സിപിഎമ്മുകാർ പ്രതികളാകുമെന്നും വി ഡി സതീശൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...