.പത്തനംതിട്ട : ജനവാസ മേഖലകളെ ഉൾപ്പെടുത്തി വന പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോണായി നിലനിർത്തണമെന്ന സുപ്രീം കോടതി നിർദ്ദേശം സംസ്ഥാന സർക്കാരിന്റേയും വനം വകുപ്പ് മന്ത്രിയുടേയും കെടുകാര്യസ്ഥതയും പിടിപ്പുകേടും അജ്ഞതയും മൂലമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കസ്തൂരി രംഗൻ റിപ്പോർട്ടിൽ ജനവാസ മേഖലകൾ പരിസ്ഥിതി ലോല മേഖലയായി നിശ്ചയിച്ചതു മൂലമുള്ള പ്രതിസന്ധി പരിഹരിക്കുവാൻ ഉമ്മൻ ചാണ്ടി സർക്കാർ നിയോഗിച്ച ഉമ്മൻ.വി.ഉമ്മൻ കമ്മീഷൻ റിപ്പോർട്ടിൽ പി.എച്ച്. കുര്യൻ കമ്മീഷനെ വെച്ച് വെളളം ചേർക്കുകയും ജനവാസ മേഖലകളെ ഉൾപ്പെടുത്തി മന്ത്രിസഭാ തീരുമാനമെടുത്ത് ഉത്തരവ് ഇറക്കി സുപ്രീം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിക്കുകയും ചെയ്തതാണ് ബഫർ സോൺ പ്രഖ്യാപനത്തിലേക്ക് നയിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇപ്പോൾ സർക്കാർ നടത്തിയ ഉപഗ്രഹ സർവ്വേ അബദ്ധ പഞ്ചാംഗമാണ്. ബഫർ സോൺ, പരിസ്ഥിതി മേഖല സംബന്ധിച്ചോ ഇത് മലയോര കർഷകരുടെ ജീവിതത്തെയോ, ജീവനോപാധികളേയോ എങ്ങനെയൊക്കെ ബാധിക്കുമെന്നതിനെ സംബന്ധിച്ച് വനം വകുപ്പ് മന്ത്രിക്ക് ചുക്കും ചുണ്ണാമ്പും അറിയില്ല. മന്ത്രിയുടെ പ്രസ്താവനകൾ ഇത് തെളിയിക്കുന്നതാണ്. വനം വകുപ്പ് മന്ത്രിയെക്കൊണ്ട് രാജി വെയ്പ്പിച്ചില്ലെങ്കിൽ പോലും കുറഞ്ഞപക്ഷം വനം വകുപ്പ് അദ്ദേഹത്തിൽ നിന്നും എടുത്തു മാറ്റി വിവരമുള്ള ആരേയെങ്കിലും ഏല്പിക്കുവാനെങ്കിലും മുഖ്യമന്ത്രി തയ്യാറകണമെന്നും കേരളത്തിന്റെ സവിശേഷ സാഹചര്യം സുപ്രീം കോടതിയെ ബോധ്യപ്പെടുത്തി ബഫർ സോണിൽ നിന്നും ജനവാസ മേഖലകളെ ഒഴിവാക്കി ജനങ്ങൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുവാൻ സർക്കാർ തയ്യാറാകണം. ഇക്കാര്യത്തിൽ സർക്കാർ വൈകിയ വേളയിലെങ്കിലും ഉണർന്ന് പ്രവർത്തിക്കുവാൻ തയ്യാറായില്ലെങ്കിൽ ജനങ്ങളോടൊപ്പം ചേർന്ന് കൂടുതൽ ശക്തമായ സമരത്തിന് കോൺഗ്രസും യു. ഡി.എഫ് ഉം നേതൃത്വം നല്കുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്കി.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. എം.പി.മാരായ ആന്റോ ആന്റണി, അടൂർ പ്രകാശ്, കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, എ.ഷംസുദ്ദീൻ, മാലേത്ത് സരളാദേവി, ജോർജ്ജ് മാമ്മൻ കൊണ്ടാർ , റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാ മല ,രാഹുൽ മാങ്കുട്ടത്തിൽ, റോബിൻ പീറ്റർ, സാമുവൽ കിഴക്കുപുറം, ടി.കെ.സാജു ,വെട്ടൂർ ജ്യോതി പ്രസാദ്, എ.സുരേഷ്കുമാർ, അനിൽ തോമസ്, സുനിൽ എസ്. ലാൽ , ബഷീർ വെള്ളത്ത, വെള്ളത്തറ, ഹരികുമാർ പുതങ്കര, ആർ.ദേവകുമാർ, റോയിച്ചൻഎഴിക്കകത്ത് , എ. ബഷീർ, എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033