തിരുവനന്തപുരം : കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ആര്‍ ചന്ദ്രബാബുവിനെ മാറ്റണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. വിസിയുടെ യോഗ്യത വ്യാജമെന്ന് ഇപ്പോള്‍ പുറത്ത് വന്ന രേഖകള്‍ തെളിയിക്കുന്നു. ഈ സാഹചര്യത്തില്‍ വിസിയെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
സര്‍വകലാശാല രജിസ്ട്രാറോട് റിപോര്‍ട്ട് തേടിയതായി കൃഷി മന്ത്രി അറിയിച്ചു. വിദേശ സര്‍വകലാശാലകളില്‍ വിസിറ്റിങ് സയന്റിസ്റ്റായി ചന്ദ്രബാബു പോയിട്ടില്ലെന്ന് തമിഴ്‌നാട് കാര്‍ഷികസര്‍വകലാശാലയില്‍ നിന്നുള്ള വിവരാവകാശ രേഖയില്‍ പരാമര്‍ശിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം. നേരത്തെ തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല അധ്യാപകനായിരുന്നു ഇദ്ദേഹം.