തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. വീണ്ടും കോവിഡ് പോസീറ്റീവ് ആയെന്നും ആശുപത്രിയിലേക്ക് മാറിയെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ശ്രദ്ധിക്കണമെന്നും പ്രതിപക്ഷ നേതാവ് കുറിപ്പില്‍ പറയുന്നു. ഇതിന് മുമ്ബും വി.ഡി സതീശന് കോവിഡ് പോസിറ്റീവ് ആയിരുന്നു.
വി.ഡി. സതീശന്റെ ഫേസ്ബുക് കുറിപ്പ്: കോവിഡ് പരിശോധനാ ഫലം ലഭിച്ചു. വീണ്ടും പോസിറ്റീവ് ആണ്. ആശുപതിയിലേക്ക് മാറി. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ശ്രദ്ധിക്കണം.